Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Sep 2026 22:10 IST
Share News :
പരപ്പനങ്ങാടി : ജീവകാരുണ്യ പാലിയേറ്റീവ് രംഗത്ത് പ്രവർത്തിക്കുന്നതിനു വേണ്ടി പരപ്പനങ്ങാടിയിൽ പുതുതായി ആരംഭിച്ച ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ചർക്ക ചെയർമാൻ റിയാസ് മുക്കോളിക്ക് പരപ്പനങ്ങാടി മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ അസീസ് എന്നിവരുടെ പേരിലുള്ള കെ പി അബ്ദുൽ അസീസ് ജനസേവ ശ്രേഷ്ഠ പുരസ്കാരം എന്ന പേരിലുള്ള അവാർഡ് ദാനം ആര്യടൻ ഷൗക്കത്ത് എംഎൽഎ നിർവഹിച്ചു.
പിഒ സലാം സ്മാരക വിദ്യാഭ്യാസ സ്കോളർഷിപ്പ് ജില്ല യുഡിഎഫ് ചെയർമാൻ കെപിഎ മജീദ് വിതരണം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.
ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി എൻ പി ഹംസക്കോയ അധ്യക്ഷൻ വഹിച്ചു മുൻ കെപിസിസി ജനറൽ സെക്രട്ടറി വി എ കരീം, ഡിസിസി ഭാരവാഹികളായ വീക്ഷണം മുഹമ്മദ്,വി സുധാകരൻ, പന്ത്രോളി മുഹമ്മദലി, ഓ രാജൻ,വാസുദേവൻ തനാളൂർ, സംസ്കാരസാഹിതി ജില്ലാ ചെയർമാൻ നിതീഷ് പള്ളിക്കൽ, യുകെ അഭിലാഷ്, കെപിസിസി മെമ്പർ, കബീർ മച്ചഞ്ചേരി. ഖദീജ അലി അക്ബർ കൗൺസിലർ, സുധീഷ് പാലശ്ശേരി,കെ പി ഷാജഹാൻ, എടി ഉണ്ണി,പി എ ലത്തീഫ്, പി ഓ അബ്ദുൽ വഹാബ് സ്വാഗതവും, റഫീഖ് കൈറ്റാല നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.