Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇല്യാസ് ബാവുവിന് നമ്മൾ ചാവക്കാട്ടുകാർ യാത്രയയപ്പ് നൽകി

19 Apr 2024 22:59 IST

- MOHAMED YASEEN

Share News :

മസ്കറ്റ്: നമ്മൾ ചാവക്കാട്ടുകാർ ഒമാൻ ചാപ്റ്റർ എക്സിക്യൂട്ടീവ് അംഗം ഇല്യാസ് ബാവുവിനും കുടുംബത്തിനും യാത്രയയപ്പ് നൽകി. 


വെള്ളിയാഴ്ച മസ്കറ്റ് 18 നവംബർ സ്ട്രീറ്റിലുള്ള ഓഷ്യൻ റസ്റ്റോറൻറ് ഹാളിൽ ചേർന്ന് യാത്രയയപ്പ് ചടങ്ങിൽ നമ്മൾ ചാവക്കാട്ടുകാർ ഒമാൻ ചാപ്റ്റർ എക്സിക്യൂട്ടീവ് അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു. 


ഇല്യാസ് ബാവുവിന് മുതിർന്ന എക്സിക്യൂട്ടീവ് അംഗം ബാബു പൊന്നാട അണിയിക്കുകയും, സെക്രട്ടറി ആഷിക് മുഹമ്മദ്കുട്ടി മൊമെന്റോ കൈമാറുകയും ചെയ്തു, ഷഹനാസ് ഇല്യാസിന് ഷാഹിന മുഹമ്മദ് യാസീൻ ഉപഹാരം കൈമാറി. 


ഇല്യാസ് ബാവുവിന്റ 33 വർഷത്തെ ദീർഘകാല പ്രവാസ ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെക്കുകയും സദസ്സിൽ ഉണ്ടായിരുന്നവർക്ക് ബോധവത്കരണ നിർദേശങ്ങൾ കൈമാറുകയും ചെയ്തു.

Follow us on :

More in Related News