Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎയുടെ കടുത്തുരുത്തിയിലെ വസതിയിൽ സന്ദർശനം നടത്തി

25 May 2025 22:30 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കെപിസിസി പ്രസിഡന്റ്.സണ്ണി ജോസഫ് സൗഹൃദ സന്ദർശനത്തിന്റെ ഭാഗമായി കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎയുടെ കടുത്തുരുത്തിയിലെ വസതിയിൽ എത്തിച്ചേർന്നപ്പോൾ കോട്ടയം ഡിസിസി പ്രസിഡന്റ് ശ്രീ. നാട്ടകം സുരേഷ് , കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് ജയ്സൺ ജോസഫ് ഒഴുകയിൽ , സോണിയ മോൻസ് , മരീന മോന്‍സ്,

 കെപിസിസി മെമ്പർ അഡ്വ. ടി.ജോസഫ് , യുഡിഎഫ് കടുത്തുരുത്തി നിയോജകമണ്ഡലം ചെയർമാൻ ലൂക്കോസ് മാക്കീൽ , യുഡിഎഫ് കൺവീനർ മാഞ്ഞൂർ മോഹൻകുമാർ , കേരള കോൺഗ്രസ് സംസ്ഥാന നേതാക്കളായ തോമസ് കണ്ണംന്തറ, സ്റ്റീഫൻ പാറാവേലി, ഡിസിസി സെക്രട്ടറി സുനു ജോർജ്, എം.എൻ ദിവാകരൻ നായർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജെയിംസ് പുല്ലാപ്പള്ളി, കടുത്തുരുത്തി അർബൻ ബാങ്ക് ചെയർമാൻ എം.കെ സാംബുജി, മുൻ ചെയർമാൻ യു.പി ചാക്കപ്പൻ, കടുത്തുരുത്തി ഹൗസിംഗ് സൊസൈറ്റി പ്രസിഡന്റ് ചെറിയാൻ കെ.ജോസ് , യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജിത്തു കരിമാടത്ത് തുടങ്ങിയ നേതാക്കൾ സന്നിഹിതരായിരുന്നു.

  സംസ്ഥാന ഭരണത്തിൽ യുഡിഎഫ് ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫിന്റെ വിജയം ഉറപ്പാക്കാൻ കോൺഗ്രസ് പാർട്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കും. കോൺഗ്രസും ഘടകകക്ഷികളും തമ്മിലുള്ള ബന്ധം ശക്തമാക്കിക്കൊണ്ട് യുഡിഎഫിനെ കരുത്തുറ്റതാക്കി മാറ്റാൻ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞു.

  കേരള കോൺഗ്രസ് ചെയർമാൻ ശ്രീ. പിജെ ജോസഫ് എംഎൽഎയെ തൊടുപുഴ - പുറപുഴയിലെ വസതിയിൽ സന്ദർശിച്ച ശേഷമാണ് കെപിസിസി പ്രസിഡന്റ് കടുത്തുരുത്തിയിൽ എത്തിച്ചേർന്നത്. ഇടുക്കി, കോട്ടയം ജില്ലകളിൽ ക്രമീകരിച്ച വിവിധ പരിപാടികളിൽ പങ്കെടുക്കന്നതിനൊപ്പമാണ് കേരള കോൺഗ്രസ് നേതാക്കളെയും സന്ദർശിച്ചത്.








Follow us on :

More in Related News