Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിസ മെഡിക്കലിന് ഇനി എക്‌സ്‌റേ എടുക്കേണ്ടതില്ല. പകരം ഇക്‌റ എന്ന പരിശോധന മതിയാകും

29 May 2024 13:18 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: പ്രവാസികള്‍ക്കുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടുകളുടെ ഇലക്ട്രോണിക് സര്‍ട്ടിഫിക്കേഷന്‍ സംവിധാനമായി മെഡിക്കല്‍ ഫിറ്റ്‌നസ് എക്‌സാമിനേഷന്‍ സര്‍വീസ് (എം എഫ് എസ്) അവതരിപ്പിച്ച് ആരോഗ്യ മന്ത്രാലയം. 

ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്‌സിബിഷന്‍ സെന്ററില്‍ നടന്നുകൊണ്ടിരിക്കുന്ന കോമക്‌സ് ഗ്ലോബല്‍ ടെക്‌നോളജി പ്രദര്‍ശനത്തില്‍ ആരോഗ്യ മന്ത്രി ഹിലാല്‍ ബിന്‍ അലി അല്‍ സാബ്തിയാണ് എം എഫ് എസ് സംവിധാനം ആരംഭിച്ചിരിക്കുന്നത്.

മെഡിക്കല്‍ ഫിറ്റിനസ് പരിശോധനക്ക് പ്രവാസികള്‍ക്ക് ഓണ്‍ലൈനില്‍ സ്വയം രജിസ്റ്റര്‍ ചെയ്യാം എന്നത് എം എഫ് എസ് സംവിധാനത്തില്‍ പ്രധാനപ്പെട്ടതാണ്. സനദ് ഓഫീസുകള്‍ വഴിയും രജസ്‌ട്രേഷന്‍ സൗകര്യമുണ്ടാകും. 

വഫിദ് പ്ലാറ്റ്‌ഫോം വഴി രേഖകള്‍ കൃത്യമാണോയെന്നും പരിശോധിക്കാം. നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും മെഡിക്കല്‍ പരിശോധനകളുടെ സമഗ്രത ഉറപ്പുവരുത്തുന്നതിനും എം എഫ് എസ് സേവനം ലക്ഷ്യമിടുന്നു. റോയല്‍ ഒമാന്‍ പോലീസ് വെബ്‌സ്റ്റ് വഴി വിസാ നടപടികളും പൂര്‍ത്തിയാക്കാന്‍ സാധിക്കും.  

എം എഫ് എസ് സംവിധാനം മികച്ച സേവനം ഉറപ്പാക്കുന്നതിനൊപ്പം സമയ നഷ്ടം ഒഴിവാക്കുന്നതിനും അധ്വാനം കുറയ്ക്കുകയും ചെയ്യും. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തടയുന്നതിനും എം എഫ് എസ് സേവനം ഗുണം ചെയ്യുമെന്നാണ് ആരോഗ്യ മന്ത്രാലയം പ്രതീക്ഷിക്കുന്നത്.

അതേസമയം, നേരത്തെ മെഡിക്കല്‍ എടുക്കുന്നയാളുടെ ഫിംഗര്‍ പ്രിന്റ്, ഫോട്ടോ തുടങ്ങിയവ അപ്ലോഡ് ചെയ്തിരുന്നത് അതാത് വിസാ മെഡിക്കല്‍ സ്ഥാപനങ്ങളുടെ സ്വന്തമായുള്ള സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ചായിരുന്നു. എന്നാല്‍, എം എഫ് എസ് വഴി ഇനി ആരോഗ്യ മന്ത്രാലയത്തില്‍ നേരിട്ട് തന്നെ അപ്ലോഡ് ചെയ്യാന്‍ സാധിക്കും. പുതിയ രീതി അനുസരിച്ച് വിസാ മെഡിക്കലിന് ഇനി എക്‌സ്‌റേ എടുക്കേണ്ടതില്ല. പകരം ഇക്‌റ എന്ന പരിശോധനയാണ് പൂര്‍ത്തിയാക്കേണ്ടത്. രക്തപരിശോധനാ വിഭാഗത്തില്‍ പെടുന്നതാണിത്.

വിസ മെഡിക്കല്‍ കൂടുതല്‍ സുതാര്യമാക്കുന്നതിന് എം എഫ് എസ് സംവിധാനം ഗുണം ചെയ്യുമെന്ന് റൂവി ഹാനി ക്ലിനിക്ക് വിസ മെഡിക്കലിലെ ഡോ. മായബ്ബു ബിയറി പറഞ്ഞു. വിസ മെഡിക്കല്‍ എടുക്കുന്ന പ്രവാസികള്‍ക്കും ക്ലിനിക്കുകള്‍ക്കും എം എഫ് എസ് വഴി നടപടികള്‍ കൂടുതല്‍ എളുപ്പമാകുമെന്നും ഡോ. മായബ്ബു ബിയറി പറഞ്ഞു.

Follow us on :

More in Related News