Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വനിതാ കൈരളി കൂട്ടായ്മ ഓണ കുടുംബ സംഗമം സംഘടിപ്പിച്ചു

21 Oct 2024 22:32 IST

MOHAMED YASEEN

Share News :

സോഹാർ: സൊഹാറിലെ വനിതാ കൈരളി കൂട്ടായ്മ ഓണ കുടുംബ സംഗമം സംഘടിപ്പിച്ചു.

 സൊഹാറിലെ പാം ഗാർഡൻ ഹാളിൽ വെച്ച് നടന്ന കുടുംബ കൂട്ടായ്മയിൽ നിരവധി പേർ പങ്കെടുത്തു. വനിതകൾക്കും കുട്ടികൾക്കുമായി കലാ കായിക പരിപാടികളും ഓണ കളികളും അരങ്ങേറി.

ആറു വയസ്സുകാരൻ ഗൗതം കൃഷ്ണയുടെ മാവേലിയും ബാലികമാരുടെ താലപ്പൊലി വരവും ശ്രദ്ധേയമായി. അംഗങ്ങളുടെ കുടുംബങ്ങൾ പാചകം ചെയ്തു കൊണ്ടുവന്ന വിഭവ സമൃദ്ധമായ സദ്യ പരിപാടിയുടെ മുഖ്യ ആകർഷണമായി. 

മുൻ കേരളാവിങ് കൺവീനർ റെജിലാലിന്റെ അപ്രതീക്ഷിത വിയോഗത്തിൽ യോഗം അനുശോചനം രേഖപെടുത്തി. 

സാമൂഹിക പ്രവർത്തകൻ രാമചന്ദ്രൻ താനൂർ ഉൽഘടനം നിർവഹിച്ച പരിപാടിയിൽ മനോജ്‌ ബദർ അൽ സമ, തമ്പാൻ തളിപ്പറമ്പ, മുരളികൃഷ്ണൻ, റോയ് പി വീട്ടിൽ, വാസുദേവൻ, വാസുദേവൻ പിട്ടൻ, എന്നിവർ ആശംസകൾ രേഖപെടുത്തി. ലിൻസി സുഭാഷ് സ്വാഗതം പറഞ്ഞ യോഗത്തിൽ ഹസിത സുഷാം ആദ്യഷത വഹിച്ചു .

വനിതകളും കുട്ടികളും ഉൾപെടെ നൂറിലധികം പേർ പങ്കെടുത്തിരുന്നു. ഹസിത സുഷാം ലിൻസി സുബാഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


⭕⭕⭕⭕⭕⭕⭕⭕⭕ For: News & Advertisements: +968 95210987 / +974 55374122

ഗൾഫ് വാർത്തകൾക്കായി  https://enlightmedia.in/news/category/gulf

https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി  വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

⭕⭕⭕⭕⭕⭕⭕⭕⭕



Follow us on :

More in Related News