Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം തലയോലപ്പറമ്പിലും തിരുവല്ല ആസ്ഥാനമായ എൻ സി എസ് ഫിനാൻസ് തട്ടിപ്പ്.

12 May 2024 19:20 IST

santhosh sharma.v

Share News :


തലയോലപ്പറമ്പ്: തിരുവല്ല ആസ്ഥാന കേന്ദ്രമാക്കി പ്രവർത്തിക്കുന്ന

എൻ സി എസ് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ തലയോലപ്പറമ്പ് ശാഖയിൽ റിട്ടേഡ് ബാങ്ക് ഉദ്യോഗസ്ഥനും ഭാര്യയും നിക്ഷേപിച്ച മുപ്പത്തി അഞ്ച് ലക്ഷം രൂപ ഫിനാൻസ് ഉടമകൾ തട്ടിയെടുത്തതായി പരാതി. റിട്ടേഡ് ഫെഡറൽ ബാങ്ക് ജീവനക്കാരൻ തലയോലപ്പറമ്പ് ശ്രുതി നിവാസിൽ സോമശേഖരനും ഇയാളുടെ ഭാര്യയും വിദ്യാഭ്യാസ വകുപ്പ് റിട്ടേഡ് ജീവനക്കാരിയുമായ ഗിരിജാ ദേവിയുമാണ് പണം തട്ടിയെടുത്തത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്‌. പള്ളിക്കവലയിലുള്ള പുത്തനങ്ങാടി ബിൽഡിംഗിൻ്റെ മുകളിലത്തെ നിലയിൽ പ്രവർത്തിക്കുന്ന ഫിനാൻസ് സ്ഥാപനത്തിൽ ഇവർ പണം നിക്ഷേപിച്ചത്.12% പലിശ വാഗ്ദാനം നല്കിയാണ് ഇവരിൽ നിന്നും നിക്ഷേപം സ്വീകരിച്ചത്. ഏതാനും ദിവസങ്ങളായി ഫിനാൻസ് സ്ഥാപനം അടച്ചിട്ട നിലയിലാണ്. ഇതിനിടെയാണ് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ രാജു ജോർജ്ജ് എന്ന് വിളിക്കുന്ന എൻ.എം രാജു ഡയറക്ടർമാരായ

ഭാര്യ ഗ്രേസ്സ് മക്കളായ അലൻ, ആൻസൺ എന്നിവരുടെ പേരിൽ തിരുവല്ല പോലീസ് സാമ്പത്തിക തട്ടിപ്പിന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്യുകയും ജയിലിൽ റിമാന്റിൽ ആവുകയും ചെയ്തത്. മെച്വരിറ്റി കാലാവധി കഴിഞ്ഞതിനാലും സ്ഥാപനത്തിന്റെ ഉടമകൾ സാമ്പത്തിക തട്ടിപ്പിൽ പെട്ടതോടെ നിക്ഷേപകർ പോലീസിൽ പരാതി നൽകുകയായിരുന്നു.സംഭവത്തിൽ തലയോലപ്പറമ്പ് പോലീസ് സ്ഥാപന ഉടമകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.സ്ഥാപനത്തിന്റെ ഉടമ രാജു ജോർജ്ജ് എന്ന് വിളിക്കുന്ന എൻ.എം കേരള കോൺഗ്രസ്സ് (എം) പത്തനംതിട്ട ജില്ലാ പ്രസിഡന്റായിരുന്നു. കേസിൽ പെട്ടതോടെ ഔദ്യോഗിക സ്ഥാനം രാജിവെച്ചിരുന്നു.തലയോലപ്പറമ്പ് ശാഖയിൽ നിരവധി പേർ പണം നിക്ഷേപിച്ചതായാണ് സൂചന.

Follow us on :

More in Related News