Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം നിയോജകമണ്ഡല പട്ടയമേള; 41 കുടുംബങ്ങള്‍ക്ക് ഭൂമിയുടെ അവകാശരേഖ കൈമാറി.

02 Nov 2025 18:34 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം നിയോജകമണ്ഡലത്തിലെ പട്ടയമേള റവന്യൂ -ഭവന -നിര്‍മാണ വകുപ്പ് മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്തു.

41 കുടുംബങ്ങള്‍ക്കാണ് ഭൂമിയുടെ അവകാശരേഖ കൈമാറിയത്.

ടി.വി പുരം ഗ്രാമപഞ്ചായത്തിന് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മിക്കുന്നതിനായി സൗജന്യമായി എട്ട് സെന്റ് സ്ഥലം വിട്ടു നല്‍കിയ തെക്കേടത്ത് പ്രഭാകരന്‍ നായരെ ചടങ്ങില്‍ ആദരിച്ചു.

 വൈക്കം സത്യാഗ്രഹ മെമ്മോറിയല്‍ ഹാളില്‍ നടന്ന ചടങ്ങിൽ സി.കെ. ആശ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ, എ.ഡി.എം എസ്.ശ്രീജിത്ത്, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിജു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശ്രീജി ഷാജി, പി.കെ. ആനന്ദവല്ലി, പി. പ്രീതി, ജില്ലാ പഞ്ചായത്ത് അംഗം പി.എസ്. പുഷ്പമണി, ഡെപ്യൂട്ടി കളക്ടര്‍ ഷാഹിന രാമകൃഷ്ണന്‍, പാലാ ആര്‍.ഡി.ഒ കെ.എം. ജോസുകുട്ടി, വൈക്കം തഹസീൽദാർ വിബിൻ ഭാസ്കരൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, വിവിധ  രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികൾ തുടങ്ങിയവര്‍ പങ്കെടുത്തു.



Follow us on :

More in Related News