Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം ഉല്ലല മാതാ അമൃതാനന്ദമയി മഠത്തിൽ രാമായണപാരായണ സമാപനവും ശ്രീരാമ പൂജയും കാർത്തിക ദിനാഘോഷവും നടത്തി.

16 Aug 2025 22:52 IST

santhosh sharma.v

Share News :

വൈക്കം: ഉല്ലല മാതാ അമൃതാനന്ദമയി മഠത്തിൽ രാമായണപാരായണ സമാപനവും ശ്രീരാമ പൂജയും കാർത്തിക ദിനാഘോഷവും നടത്തി.കർക്കിടക മാസത്തോടനുബന്ധിച്ച് ഭക്തരുടെ ഭവനങ്ങളിലും ആശ്രമത്തിലുമായി ഒരു മാസം നീണ്ടുനിന്ന രാമായണ പാരായണം സമാപന ദിവസമായ ശനിയാഴ്ച രാവിലെ അഖണ്ഡ സഹസ്രനാമ ജപത്തോട് കൂടി ആരംഭിച്ചു. മഠാധിപതി ബ്രഹ്മചാരിണി നൈവേദ്യാമൃത ചൈതന്യ, ബ്രഹ്മചാരിണി നിരവദ്യാമൃത ചൈതന്യ എന്നിവരുടെ നേതൃത്വത്തിൽ ശ്രീരാമ പൂജയും കാർത്തിക ദിനാഘോഷവും നടത്തി. അർച്ചന,ഭജന, പ്രസാദ വിതരണം എന്നിവയോടെ ചടങ്ങുകൾ സമാപിച്ചു. നാളെ ചിങ്ങം ഒന്നിന് രാവിലെ അഷ്ടദ്രവ്യഗണപതി ഹോമവും നടക്കും.


Follow us on :

More in Related News