Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് നഗര മധ്യത്തിൽ വെച്ച് ലോട്ടറി വില്പനക്കാരന്റെ ബാഗ് കവർന്ന കേസിൽ രണ്ടുപേർ പോലീസ് പിടിയിലായി..

06 Apr 2025 14:00 IST

MUKUNDAN

Share News :

ചാവക്കാട്:നഗര മധ്യത്തിൽ വെച്ച് ലോട്ടറി വില്പനക്കാരന്റെ ബാഗ് കവർന്ന കേസിൽ രണ്ടുപേർ പോലീസ് പിടിയിലായി.ചാവക്കാട് ആലുംപടിയിൽ താമസിക്കുന്ന പൂക്കോട്ടിൽ വിജയമണി മകൻ വിപിൻ എന്ന കണ്ണൻ(42),കടപ്പുറം ബ്ലാങ്ങാട് താമസിക്കുന്ന കറുപ്പം വീട്ടിൽ മുഹമ്മദുണ്ണി മകൻ ശിഹാഫുദ്ധിൻ(42)എന്നിവരെയാണ് ചാവക്കാട് എസ്എച്ച്ഒ വി.വി.വിമൽ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ വർഷം മെയ്‌ 4-ന് രാത്രി ഒമ്പത് മണിയോടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.ലോട്ടറി വിൽപന കഴിഞ്ഞ് കുട്ടികൾക്കുളള ഭക്ഷണം വാങ്ങി ഭാര്യ വീട്ടിലേക്ക് പോയിരുന്ന മുല്ലശേരി ഏനാമാക്കൽ വൈശ്യം വീട്ടിൽ അബ്ദുൽറഹിമാൻ മകൻ കമറുദ്ധീന്റെ കൈവശമുണ്ടായിരുന്ന ബാഗാണ് പ്രതികൾ കവർച്ച നടത്തിയത്.ബീഡി കത്തിക്കുന്നതിനായി തീ പെട്ടി ചോദിച്ചെത്തിയ പ്രതികൾ കമറുദ്ധീനെ ഉപദ്രവിച്ച് ബാഗ് തട്ടിയെടുത്ത് സ്റ്റാർട്ട് ചെയ്തു നിർത്തിയ ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു.പതിനൊന്ന് മാസങ്ങൾക്ക് ശേഷം ചാവക്കാട് ബസ് സ്റ്റാന്റിനടുത്ത് വെച്ചാണ് പ്രതികളെ പോലീസ് പിടികൂടിയത്.എസിപി ടി.എസ്.സിനോജ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ എസ്ഐ ശരത് സോമൻ,എഎസ്ഐ മണികണ്ഠൻ,സിപിഒമാരായ ഇ.കെ.ഹംദ്,പ്രദീപ്,പ്രശാന്ത്,രജിത്ത്,ശിവപ്രസാദ്,രതീഷ്,റോബർട്ട് എന്നിവരും ഉണ്ടായിരുന്നു.

  


Follow us on :

More in Related News