Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്നത്തെ തലമുറയിലെ കുട്ടികളിൽ കണ്ണുകളുടെയും,ദന്തരോഗ സംരക്ഷണവും അനിവാര്യം.

29 Oct 2024 13:33 IST

Nissar

Share News :



ഇന്നത്തെ തലമുറയിലെ കുട്ടികളിൽ കണ്ണുകളുടെയും,ദന്തരോഗ സംരക്ഷണവും അനിവാര്യം.


കോതമംഗലം: നെല്ലിമറ്റം സെന്റ് ജോസഫ് യുപി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തി വരുന്ന 75 ഇന കർമ്മ പദ്ധതികളിൽ സ്കൂളിലെ കുട്ടികൾക്കായി സ്കൂളിന്റെയും, പൂർവ്വ വിദ്യാർത്ഥി സംഘടനയുടേയും സംയുക്ത ആഭിമുഖ്യത്തിൽ ആലുവ,ഡോ. ടോണി ഫെർണാണ്ടസ് ഐ ഹോസ്പിറ്റലിൽ, ചേലാട്‌,മാർ ഗ്രിഗോറിയോസ് ഡന്റൽ കോളേജ് എന്നിവരുടെ സഹകരണത്തോടെ സ്കൂൾ ആഡിറ്റോറിയത്തിൽ നേത്ര, ദന്തരോഗ സംരക്ഷണത്തിനായുള്ള സൗജന്യ രോഗപരിശോധനയും, ചികിത്സാ ക്യാമ്പും, ബോധവൽക്കരണ സെമിനാറും നടത്തി.കണ്ണുകൾ ദൈവ ദാനമാണെന്നും,ഇന്നത്തെ തലമുറയിലെ കുട്ടികൾക്ക് നേത്ര, ദന്ത സംരക്ഷണം അനിവാര്യമെന്നും, മൊബൈൽ ഫോണിന്റെ അമിത ഉപയോഗം, ദന്ത സൂചിത്വമില്ലായ്‌മ എന്നിവയെല്ലാം ഉദ്ധരിച്ച് കൊണ്ട് നേത്ര സംരക്ഷണത്തെ കുറിച്ചുള്ള ലഘുലേഖ ചടങ്ങിൽ പ്രകാശനം ചെയ്ത് സ്കൂൾ മാനേജർ റവ.ഫാ.ജോർജ് കുരിശുംമൂട്ടിൽ ഉദ്ഘാടനം നിർവഹിച്ചു.പി ടി എ പ്രസിഡന്റ്‌ ആന്റണി പെരേര അധ്യക്ഷത വഹിച്ചു. മാർ ഗ്രിഗോറിയോസ് ഡെന്റൽ കോളേജിലെ ഡോ. ബോബി ആന്റണി, ഡോ. അൽക്ക മറിയം മാത്യു, ഡോ എൽദോ ബാബു, ടോണി ഫെർണാണ്ടസ് ഐ ഹോസ്പിറ്റൽ പി.ആർ.ഒ ജോബി ജോസ് മുണ്ടാടൻ,നിത ബാബു എന്നിവർ നേതൃത്വം നൽകി ക്ലാസ്സുകൾ നയിച്ചു.സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ്‌ ജോയി പോൾ പീച്ചാട്ട്,ഷീജ ജിയൊ,മാമ്മൻ സ്കറിയ എന്നിവർ പ്രസംഗിച്ചു.

സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും ക്യാമ്പിൽ ഉൾപ്പെടുത്തി, തുടർ ചികിത്സ ആവശ്യമായ കുട്ടികൾക്ക് ഫ്രീ കൺസൾട്ടേഷനുള്ള കാർഡുകളും വിതരണം ചെയ്തു.കുട്ടികളോടൊപ്പം ക്യാമ്പിലെത്തിയ മാതാപിതാക്കൾക്കും ക്യാമ്പിന്റെ ഭാഗമാകാൻ അവസരം ലഭിച്ചു. 250 അംഗങ്ങൾ ക്യാമ്പിലെ സേവനങ്ങൾ പ്രയോജനപ്പെടുത്തി.ചടങ്ങിൽ ഹെഡ്മാസ്റ്റർ വിനു ജോർജ് സ്വാഗതവും ഫെബി ജോസഫ് കൃതജ്ഞതയും പറഞ്ഞു.

Follow us on :

More in Related News