Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മ​ധ്യ​വ​യ​സ്ക​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം: ഒ​രാ​ൾ പി​ടി​യി​ൽ

10 Oct 2024 14:14 IST

- പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :



ക​റു​ക​ച്ചാ​ൽ: മ​ധ്യ​വ​യ​സ്ക​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. തോ​ട്ട​യ്ക്കാ​ട് ഉ​മ്പി​ടി ക​ല​യ​കു​ളം പെ​രു​ന്നേ​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ മ​നേ​ഷ് ജോ​സി​നെ​യാ​ണ് (36) അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളും സു​ഹൃ​ത്തും ചേ​ർ​ന്ന് ന​ത്ത​ല്ലൂ​ർ ഭാ​ഗ​ത്തു​വെ​ച്ച് മ​ധ്യ​വ​യ​സ്ക​നെ മ​ർ​ദി​ക്കു​ക​യും ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

ഇ​തി​നു​ശേ​ഷം മ​ധ്യ​വ​യ​സ്ക​നി​ൽ​നി​ന്ന് 2000 രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഇ​വ​ര്‍ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞു.

മ​ണ​ൽ​വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന മ​ധ്യ​വ​യ​സ്ക​നോ​ട് ഗു​ണ്ടാ​പ്പി​രി​വ് ചോ​ദി​ച്ച​ത് കൊ​ടു​ക്കാ​ത്ത​തി​ലു​ള്ള വി​രോ​ധം​മൂ​ല​മാ​ണ് ആ​ക്ര​മി​ച്ച​ത്. ക​റു​ക​ച്ചാ​ൽ പൊ​ലീ​സ് കേ​സെ​ടു​ത്ത്​ ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ക​റു​ക​ച്ചാ​ൽ എ​സ്.​എ​ച്ച്.​ഒ പ്ര​ശോ​ഭ്, എ​സ്.​ഐ​മാ​രാ​യ വി​ജ​യ​കു​മാ​ർ, സാ​ജു​ലാ​ൽ, സി.​പി.​ഒ​മാ​രാ​യ സു​നോ​ജ്, വി​നീ​ഷ്, സാ​ബി​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ ക​റു​ക​ച്ചാ​ൽ സ്റ്റേ​ഷ​നി​ലെ നി​ര​വ​ധി ക്രി​മി​ന​ൽ​കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു. മ​റ്റ്​ പ്ര​തി​ക്കാ​യി തി​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി

Follow us on :

More in Related News