Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Nov 2024 16:19 IST
Share News :
കോതമംഗലം :- താളുംകണ്ടം - പൊങ്ങിൻചുവട് ആദിവാസി നഗറുകളെ ബന്ധപ്പെടുത്തി കോതമംഗലത്തുനിന്ന് കെ എസ് ആർ ടി സി ബസ് സർവീസ് ആരംഭിക്കുന്നതിൻ്റെ ഭാഗമായി ട്രയൽ യാത്ര നടത്തി.
കുട്ടമ്പുഴ പഞ്ചായത്തിലെ താളുംകണ്ടം നഗറിനേയും വേങ്ങൂർ പഞ്ചായത്തിലെ പൊങ്ങിൻചുവട് ആദിവാസി നഗറിനെയും ബന്ധപ്പെടുത്തി കെ എസ് ആർ ടി സി ബസ് സർവീസ് ആരംഭിക്കുന്നു.
പതിറ്റാണ്ടുകളായി രണ്ടു നഗറുകളുടെയും ജനങ്ങങ്ങളുടെ ആവശ്യമായിരുന്നു ഈ മേഖലകളിലേക്ക് കെ എസ് ആർ ടി സി വേണമെന്നുള്ളത് . ആന്റണി ജോൺ എംഎൽഎയുടെയും പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി യുടെയും നേതൃത്വത്തിൽ കെഎസ്ആർടിസി ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ തുടങ്ങിയവർ കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്ത് പ്രദേശങ്ങൾ സന്ദർശിച്ച് സർവീസിന്റെ സാധ്യതകൾ വിലയിരുത്തി.
പൊങ്ങിൻചുവട് ആദിവാസി കുടിയിൽ നിന്നും രാവിലെ ആറു മണിക്ക് എറണാകുളത്തേക്ക് ബസ് പുറപ്പെടും. എട്ടേകാലിന് കോതമംഗലത്ത് എത്തക്ക വിധവും തുടർന്ന് കാക്കനാട് കളക്ടറേറ്റിൽ 9 50 ന് എത്തുകയും പത്തേ കാലിന് എറണാകുളത്ത് എത്തക്ക വിധവും ആണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. വൈകിട്ട് 5.10 ന് കോതമംഗലം കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ഇടമലയാർ വഴി സഞ്ചരിക്കുന്ന ബസ് ഏഴുമണിക്ക് പൊങ്ങിൻചുവട് ആദിവാസി കേന്ദ്രത്തിൽ എത്തുകയും അവിടെ ഹാൾട്ട് ചെയ്യുകയും ചെയ്യും വിധമാണ് യാത്രയുടെ ക്രമീകരണം.
1971 - ൽ ഇടമലയാർ ഡാം പണിയുന്ന കാലഘട്ടത്തിൽ കാച്ച്മെൻ്റ് ഏരിയയിൽ താമസിച്ചിരുന്ന 200 ഓളം കുടുംബങ്ങളെയാണ് 12 കിലോമീറ്റർ അകലെയുള്ള പൊങ്ങിൻചുവട്, താളുംകണ്ടം എന്നീ സ്ഥലങ്ങളിലായി മാറ്റിപ്പർപ്പിച്ചത്. ദുർഘടമായ കാട്ടു വഴികളിലൂടെയാണ് അഞ്ചു പതിറ്റാണ്ടായി ഇവർ സഞ്ചരിച്ചിരുന്നത്.
ആൻ്റണി ജോൺ MLA യുടെയും, എൽദോസ് കുന്നപ്പിള്ളി MLA യുടെയും നേതൃത്വത്തിൽ നടന്ന ട്രയൽയാത്ര വിജയകരമായി നടന്നു. കാടും, മലയും, വെള്ളച്ചാട്ടങ്ങളും, കാട്ടരുവികളും, വൈശാലി ഗുഹയുമെല്ലാം ഒരുക്കുന്ന പ്രകൃതി രമണീയതയും, ഓഫ് റോഡ് സമ്മാനിക്കുന്ന സാഹസികതയും ആസ്വദിച്ച് മലയാളികളുടെ സ്വന്തം ആനവണ്ടിയിലുള്ള യാത്ര വൻ വിജയമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
സർവ്വീസുമായി ബന്ധപ്പെട്ട് തുടർനടപടികൾ വേഗത്തിൽ ആക്കുമെന്ന് ആന്റണി ജോൺ എം എൽ എയും, എൽദോസ് കുന്നപ്പിള്ളി എം എൽ എയും പറഞ്ഞു.
KSRTC ബസ് സർവ്വീസ് ആരംഭിക്കുന്നത് ഞങ്ങളുടെ ജീവൻ നിലനിർത്തുന്നതിന് തുല്യമാണെന്ന് പൊങ്ങിൻചുവട് ആദിവാസി കോളനിയിലെ താമസക്കാർ എൻലൈറ്റ് ന്യൂസിനോട് പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.