Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jun 2024 14:41 IST
Share News :
തിരൂർ : തിരൂർ റെയിൽവേ സ്റ്റേഷൻ സിറ്റി ജംഗ്ഷൻ റോഡിൽ വച്ച് ഇന്നലെ
പുലർച്ചെ നാലുമണിക്ക്, 12 കിലോയോളം കഞ്ചാവുമായി രണ്ടു സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവു കടത്തുന്ന ലോബിയിലെ കണ്ണികളാണ് അറസ്റ്റിലായത്. ബംഗാൾ സ്വദേശികളായ പാറുൽ ബീവി (38 വയസ്സ് ), അർജുന ബീവി (44 വയസ്സ് ) എന്നിവരെ തിരൂർ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അജയന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ആവശ്യക്കാരെ കണ്ടെത്തുന്നതും ചില്ലറ കച്ചവടക്കാർക്ക് കഞ്ചാവ് എത്തിച്ചു നൽകുന്നതും പണം മുടക്കുന്നതും, തിരുരങ്ങാടി തെന്നല സ്വദേശി റഫീഖ് ആണ്. റഫീഖിനെയും (38 വയസ്സ് ) എക്സൈസ് അറസ്റ്റ് ചെയ്തു. ലഹരിക്കടത്തിൽ ഉൾപ്പെട്ടിട്ടുള്ള കൂടുതൽ ആളുകളെക്കുറിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിരൂർ എക്സൈസ് സർക്കിൾ ഓഫീസും, എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്‌ക്വാഡും, തിരൂർ എക്സൈസ് റെയിഞ്ച് ഓഫീസും സംയുക്തമായിട്ടായിരുന്നു പരിശോധന. ഉത്തരമേഖല സ്‌ക്വാഡ് ഇൻസ്‌പെക്ടർ ടി ഷിജുമോൻ ആണ് രഹസ്യ വിവരം ശേഖരിച്ചത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ എം ബാബുരാജ്, എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖലാ സ്ക്വാഡ് അംഗങ്ങളായ പ്രിവന്റ്റ്റീവ് ഓഫീസർമാരായ ഷിബു ശങ്കർ കെ, പ്രദീപ് കുമാർ കെ ,സിവിൽ എക്സൈസ് ഓഫീസർ അരുൺ പാറോൽ, തിരൂർ എക്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർമാരായ ശരത്, ദീപു, റിബീഷ് കെ വി, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ സ്മിത കെ , സജിത സിപി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ചന്ദ്രമോഹൻ എന്നിവർ അടങ്ങിയ ടീമാണ് കേസ് കണ്ടെടുത്തത്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.