Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തുമ്പരശ്ശേരി പള്ളിയിൽ കുരുക്കഴിക്കുന്ന മാതാവിന്റെ തിരുനാൾ

17 Oct 2024 18:01 IST

- WILSON MECHERY

Share News :

മാള: സുപ്രസിദ്ധ മരിയൻ തീർത്ഥകേന്ദ്രമായ

തുമ്പരശ്ശേരി പള്ളിയിൽ കുരുക്കഴിക്കുന്ന മാതാവിന്റെ തിരുനാൾ ഒക്ടോബർ 20 ഞായറാഴ്ച ആഘോഷിക്കപ്പെടുന്നു. ഞായറാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന ഊട്ടു നേർച്ച വെഞ്ചിരിപ്പിനും ആഘോഷമായ ദിവ്യബലിക്കും ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ നേതൃത്വം നൽകുന്നു. രാവിലെ 11 മുതൽ രാത്രി 9 വരെയാണ് ഊട്ട് നേർച്ച വിതരണം ചെയ്യപ്പെടുന്നത്.ഓരോ മണിക്കൂറിലും ഇടവിട്ട് കുരുക്കഴിക്കുന്ന മാതാവിന്റെ നൊവേനയും വൈകിട്ട് 6 30ന് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കുന്നതാണെന്ന് വികാരി ഫാദർ ഡോഫിൻ കാട്ടുപറമ്പിൽ അറിയിച്ചു. ഒക്ടോബർ 27നാണ് എട്ടാമിടം.

Follow us on :

More in Related News