Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം വെള്ളൂരിൽ വീട്ടിലും കടയിലും മോഷണം ;മോഷ്ടാവ് 200 ഓളം കേസ്സുകളിലെ പ്രതി സിദ്ധിഖ്.

30 Nov 2024 18:34 IST

santhosh sharma.v

Share News :

വൈക്കം: ജയിലിൽ നല്ല പാഠങ്ങൾ പഠിച്ച് നല്ല പിള്ളയായി പുറത്തിറങ്ങിയ 200 മോഷണകേസ്സുകളിലെ പ്രതി

കണ്ണൂർ തളാപ്പിലെ സി.എസ്.ഐ.പള്ളിയിൽ നടത്തിയ മോഷണത്തിൽ വീണ്ടും പിടിയിലായി. തലശ്ശേരി തിരുവങ്ങാട് ജൂബിലി റോഡിൽ അരയാംകൊല്ലം വീട്ടിൽ എ.കെ. സിദ്ദിഖ് (60) നെയാണ് കഴിഞ്ഞ ദിസവം കോട്ടയത്ത് പോലീസ് പിടികൂടിയത്.കോട്ടയത്ത് ലോഡ്ജിൽ കഴിയുകയായിരുന്ന ഇയാളെ കോട്ടയം വെസ്റ്റ് പോലീസ് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. പരിശോധനയിൽ ഇയാളുടെ ബാഗിൽ നിന്നും ആയുധങ്ങളും മറ്റും കണ്ടെടുത്തു. തുടർന്ന് ഇയാളെ കണ്ണൂർ പോലീസിന്‌ കൈമാറുകയായിരുന്നു. 34 വർഷം നീണ്ട ജയിൽവാസത്തിനു ശേഷം മാനസാന്തരപ്പെട്ട് എട്ടുമാസം മുൻപാണ് ഇയാൾ പുറത്തിറങ്ങിയത്. ഇയാൾ ജയിലിൽ വച്ച് എഴുതിയ പ്രസിദ്ധീകരിച്ച 'ഒരു കള്ളൻ്റെ ആ ത്മകഥ' ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. “ഇനി കള്ളനെന്ന് വിളിക്കരുത് എന്ന് അഭ്യർത്ഥിച്ച ഇയാൾ കുടുംബ ജീവിതം ആഗ്രഹിക്കുന്നുവെന്നും ജോ ലി ചെയ്തു ജീവിക്കുന്നതിനൊപ്പം പുസ്ത കരചനയും തുടരുമെന്നായിരുന്നു ജയിൽ ഉദ്യോഗസ്ഥർക്കും മാദ്ധ്യമങ്ങൾക്കും നൽകിയ ഉറപ്പ്. പുതിയ ജീവിത സാഹചര്യമൊരുക്കാൻ ജയിൽ ജീവ നക്കാർ പിന്തുണയും നൽകിയിരുന്നു. ഒടുവിൽ ജയിലിൽനിന്നിറങ്ങിയ സിദ്ദി ഖ്സെൻട്രൽ ജയിലിനു സമീപത്തു ത ന്നെയുള്ള ഒരു വീട്ടിലെ 17,000 രൂപയോളം വിലവരുന്ന സൈക്കിൾ മോഷ്ടിച്ച് അതിൽ കറങ്ങിയാ യിരുന്നു പതിവുപണി തുടർന്നത്. കഴിഞ്ഞ ദിവസം കണ്ണൂർ തളാപ്പിലെ സി.എസ്.ഐ.പള്ളിയിൽ മോഷണം നടത്തിയ ശേഷം ഇയാൾ ട്രെയിനിൽ വൈക്കം വെളളൂരിൽ ഇറങ്ങിയതായാണ് സൂചന. കാലിൽ തുണി ചുറ്റിയ ഇയാൾ കഴിഞ്ഞ 19 ന് പുലർച്ചെ മെവെള്ളൂർ ഫെഡറൽ ബാങ്കിന് സമീപം മണികണ്‌ഠ ഹോട്ടലിലും ബാങ്കിന് പിൻ വശത്തുള്ള കിഴക്കേപറമ്പ് ഗോപാലകൃഷ്ണന്റെ വീട്ടിലുമാണ് മോഷണം നടത്തിയത്. വീട്ടിൽ നിന്ന് 24,700 രൂപയും സമീപത്തെ ഹോട്ടലിൽ നിന്ന് 5000 ത്തോളം രൂപയുമാണ് അപഹരിക്കപ്പെട്ടത്. വെള്ളൂരിലെ മോഷണത്തിനിടെ ഇയാളുടെ കാലിലെ കെട്ട് സിസിടിവി ദൃശ്യങ്ങളിൽ പോലിസിന് ലഭിച്ചിരുന്നു. ഈ സംശയത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വോഷണമാണ് ഇയാളിലേക്ക് എത്തിയത്. കണ്ണൂരിൽ നിന്നും അടുത്ത ദിവസം ഇയാളെ കസ്റ്റാഡിയിൽ വാങ്ങി വെള്ളൂർ പോലീസ് ചോദ്യം ചെയ്യും. ഇതോടെ മോഷണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കു.


Follow us on :

More in Related News