Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ വീട് കുത്തി തുറന്ന് 1.5 ലക്ഷം രൂപയോളം അപഹരിച്ചു; വീടിനുള്ളിലുണ്ടായിരുന്ന സി സി ടി വി ഹാർഡ് ഡിസ്ക്കും മോഷ്ട്ടാവ് എടുത്തു കൊണ്ടുപോയി.

06 Apr 2025 19:24 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: വീടിൻ്റെ മുൻവശത്തെ വാതിൽ തിക്കിതുറന്ന്  അകത്ത് കയറിയ മോഷ്ട്ടാവ് മുറിക്കുള്ളിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 1.5 ലക്ഷം രൂപയോളം അപഹരിച്ചു. പൊതി റെയിൽവേ മേൽപ്പാലത്തിന് സമീപം പുത്തൻപുരയ്ക്കൽ പി.വി സെബാസ്റ്റ്യൻ്റെ വീട്ടിലാണ് മോഷണം നടന്നത്.ശനിയാഴ്ച രാത്രി 11 നും ഞായറാഴ്ച പുലർച്ചെ 1നും ഇടയിലാണ് മോഷണം നടന്നത്. ഏതാനും ദിവസം മുമ്പ് വീട്ടുകാർ സ്ഥാപിച്ച സി സി ടി വി ക്യാമറകൾ വീടിൻ്റെ ചായ്പ്പിൽ ഉണ്ടായിരുന്ന കോവേണി എടുത്ത് കൊണ്ട് വന്ന് ഭിത്തിയിൽ ചാരി വച്ച ശേഷം മുകളിലേക്ക് തിരിച്ച് വച്ചാണ് മോഷ്ട്ടാവ് അകത്ത് കടന്നത്. മോഷണത്തിന് ശേഷം സി.സി.ടി.വിയുടെ വീടിനുള്ളിലുണ്ടായിരുന്ന ഹാർഡ് ഡിസ്ക്കും മോഷ്ട്ടാവ് എടുത്തു കൊണ്ടുപോയി. മുറിക്കുള്ളിലെ മേശവലിപ്പിൽ നിന്നും അലമാരയുടെ താക്കോൽ എടുത്ത ശേഷം അലമാരയ്ക്കുള്ളിൽ ബാഗിൽ സൂക്ഷിച്ചിരുന്ന പണം അപഹരിക്കുകയായിരുന്നു.വീടിനുള്ളിൽ നിന്നും രേഖകളും ബാങ്ക് പാസ് ബുക്ക്, എ.ടി.എം കാർഡ് അടക്കമുള്ളവ സൂക്ഷിച്ചിരുന്ന മേശവലിപ്പ് എടുത്ത് പുറത്ത് കൊണ്ടുവന്ന ശേഷം പുരയിടത്തിൽ വാരിവലിച്ചിട്ട നിലയിലാണ്. വിമുക്ത ഭടനായ സെബാസ്റ്റ്യനും റിട്ടേഡ് നേഴ്സിംസിംഗ് കോളേജ് പ്രിൻസിപ്പാളായിരുന്ന ഭാര്യ ഏലിയാമ്മയുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഉറക്കത്തിൽ ശബ്ദം കേട്ട് ഞെട്ടി ഉണർന്ന വീട്ടുടമ ടോർച്ച് അടിച്ച് നോക്കിയപ്പോഴേക്കും മോഷ്ട്ടാവ് മുൻവശത്തെ വാതിൽ വഴി കടന്ന് കളയുകയായിരുന്നു. അടുത്ത ദിവസം വീട്ടുടമയ്ക്ക് സർജ്ജറി നടത്തുന്നതിൻ്റെ ആവശ്യത്തിലേക്കായി രണ്ട് ദിവസം മുമ്പാണ് ബാങ്കിൽ നിന്നും പെൻഷൻ തുക എടുത്ത് കൊണ്ടുവന്ന് അലമാരയിൽ സൂക്ഷിച്ചിരുന്നത്. തലയോലപ്പറമ്പ് എസ് ഐ ജയകുമാർ കെ.ജിയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വോഷണം ആരംഭിച്ചു.കോട്ടയത്ത് നിന്നും വിരളടയാള വിദഗ്ധരും, ഡോഗ് സ്ക്വഡും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വോഷണം ശക്തമാക്കി.

Follow us on :

More in Related News