Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുവായൂർ മണ്ഡലം യുവമോർച്ച സെക്രട്ടറിയായിരുന്ന പെരിയമ്പലം മണികണ്ഠനെ വെട്ടിക്കൊന്ന കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ

09 May 2024 19:57 IST

MUKUNDAN

Share News :

പുന്നയൂർക്കുളം:ഗുരുവായൂർ മണ്ഡലം യുവമോർച്ച സെക്രട്ടറിയായിരുന്ന പെരിയമ്പലം സ്വദേശി പൊന്നോത്ത് മണികണ്ഠനെ(32) വെട്ടിക്കൊന്ന കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ.നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ ചാവക്കാട് കടപ്പുറം പുതിയങ്ങാടി ബുക്കാറയിൽ കീഴ്പാട്ട് പൂക്കോയ തങ്ങൾ മകൻ നസറുള്ള തങ്ങൾ(44)നെയാണ് വടക്കേക്കാട് പൊലീസ് അറസ്റ്റു ചെയ്തത്.പാവറട്ടി പാടൂരിലെ ഭാര്യവീട്ടിൽ നിന്നാണ് ഇന്ന്(വ്യാഴാഴ്ച്ച) പുലർച്ചെ 2 മണിയോടെ പ്രതിയെ വടക്കേക്കാട് എസ്എച്ചഒ ആർ.ബിനുവിൻ്റെ നേതൃത്വത്തിലുള്ള സംഘം സാഹസികമായി അറസ്റ്റു ചെയ്തത്.2004 ജൂൺ12-നാണ് മണികണ്ഠൻ കൊലപാതകം നടന്നത്.പുന്ന നൗഷാദ് കൊലപാതക കേസിലെ 12-ാം പ്രതിയാണ് നസറുള്ള.കേസിലെ ഒന്നാംപ്രതി കടിക്കാട് പനന്തറ വലിയകത്ത് ഖലീൽ(39)നെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.ഇയാൾ ജീവപര്യന്തം ശിക്ഷ അനുഭവിച്ച്‌ വരികയാണ്.2004 ജൂൺ 12-നാണ് കേസിനാസ്‌പദമായ സംഭവം.പെരിയമ്പലം യത്തീംഖാന റോഡിന് സമീപം സുഹൃത്തുമായി സംസാരിച്ച്‌ നിൽക്കെ ഖലീലും,നസറുള്ളയും മോട്ടോർ സൈക്കിളിലെത്തി മണികണ്ഠനെ കത്തി കൊണ്ട് കുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.മണികണ്ഠനെ വധിക്കാൻ ശ്രമിച്ചപ്പോൾ കൂടെയുണ്ടായിരുന്ന ഒന്നാം സാക്ഷി പ്രസാദ് തടയാൻ ശ്രമിച്ചെങ്കിലും 2-ാം പ്രതി വാൾ വീശി പ്രസാദിനെ ഭീഷണിപ്പെടുത്തി ഓടിച്ചു.ഗുരുതര പരിക്കേറ്റ മണികണ്‌ഠനെ ചാവക്കാട് രാജാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കൃത്യത്തിന് ശേഷം വിചാരണക്കിടെ നസറുള്ള കോടതിയിൽ നിന്ന് ജാമ്യമെടുത്തതിന് ശേഷം അബ്ദുൾ ഷെക്കൂർ എന്ന വ്യാജ പേരിൽ വിദേശത്തും,നാട്ടിലുമായി വിവിധ ഇടങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരുന്നതിനിടെയാണ് പിടിയിലാവുന്നത്.പ്രതി പിടിയിലായതറിഞ്ഞ് വിവിധ കുറ്റാന്വേഷണ ഏജൻസികൾ വടക്കേക്കാട് സ്റ്റേഷനിലെത്തി പ്രതിയെ ചോദ്യം ചെയ്തു.പ്രതിയെ കനത്ത സുരക്ഷയെരുക്കി തൃശൂർ സെക്ഷൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow us on :

More in Related News