Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മറവൻതുരുത്തിൽ സീറ്റ് നില തുല്യം; സംവരണ സീറ്റ് കൈവിട്ടതിനാൽ പഞ്ചായത്ത് ഭരണം എൽഡിഎഫിന്.

13 Dec 2025 17:43 IST

santhosh sharma.v

Share News :

വൈക്കം: ഇക്കുറിയും മറവൻതുരുത്തിൽ യു ഡി എഫിന് കപ്പിനും ചുണ്ടിനും ഇടയിൽ ഭരണം നഷ്ടമായി.16 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് , എൽ ഡി എഫ് മുന്നണികൾ 8 സീറ്റുകൾ വീതം നേടി ഒപ്പത്തിനൊപ്പം എത്തുകയായിരുന്നു. ഇക്കുറി പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം പട്ടികജാതി വനിതാ സംവരണമായതിനെ തുടർന്ന് സംവരണ സീറ്റിൽ മത്സരിച്ച രണ്ട് യുഡിഎഫ് സ്ഥാനാർഥികളും പരാജയപ്പെട്ടതോടെ എൽ ഡി എഫിന് ഭരണം ലഭിക്കും. കഴിഞ്ഞ തവണ 15 സീറ്റ് ഉണ്ടായിരുന്നപ്പോൾ ഒരു സീറ്റിൻ്റെ വ്യത്യാസത്തിലാണ് യു ഡി എഫിന് ഭരണം നഷ്ടപ്പെട്ടത്. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ലീനാ ഡി നായർ, വൈസ് പ്രസിഡൻ്റ് പി.വി പ്രസാദ്, പ്രതിപക്ഷ നേതാവായിരുന്ന പോൾ തോമസ് എന്നിവർ പരാജയപ്പെട്ടു. കഴിഞ്ഞ 3 തവണ മത്സരിച്ച് പരാജയപ്പെട്ട കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻ്റ് പി.സി തങ്കരാജ് 9-ാം വാർഡിൽ നിന്നും ഇക്കുറി വിജയിച്ചു.142 വോട്ടുകൾക്ക് എം.എസ് തിരുമേനിയാണ് ഇവിടെ പരാജയപ്പെട്ടത്. വൈക്കം ബ്ലോക്കിന് കീഴിലുള്ള ഗ്രാമ പഞ്ചായത്ത് വാർഡുകളിൽ കൂടുതൽ ഭൂരിപക്ഷം

11-ാം വാർഡിൽ നിന്നും വിജയിച്ച യുഡിഎഫ് സ്ഥാനാർഥി ബിന്ദു പ്രദീപിനാണ്. 680 വോട്ടുകളുടെ വ്യത്യാസത്തിലാണ് എൽഡിഎഫ് സ്ഥാനാർഥി ഷീബ കലേഷ് കുമാറിനെ ബിന്ദു പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണയും ബിന്ദുവിനാണ് ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ചത്.

Follow us on :

More in Related News