Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രവാസിയെ 'സ്വർണ്ണവും' കൈവിട്ടു വില പുതിയ ഉയരത്തിൽ

16 Apr 2024 14:16 IST

ENLIGHT MEDIA OMAN

Share News :

റഫീഖ് പറമ്പത്ത്


മസ്‌കറ്റ്: കഴിഞ്ഞ ഈദ്, ഈസ്റ്റർ, സ്കൂൾ അവധി എന്നിവ ആഗതമാകുമ്പോൾ വിമാന ടിക്കറ്റിനടക്കം വൻവില വർദ്ധനവാണ് സാധാരണയായി പ്രവാസികളുടെ മേൽ ഉണ്ടാകുക. ഇപ്പോഴിതാ സ്വർണ്ണത്തിന് റിക്കാർഡ് വിലരേഖപ്പെടുത്തിയിരിക്കയാണ്, നാട്ടിൽ സ്വർണ്ണ വില ദിവസങ്ങൾ കൊണ്ട് റോക്കറ്റ് പോലെ ഉയർന്നു അരലക്ഷത്തിന് മുകളിൽ എത്തി നിൽക്കുന്നു.


ഒമാനിൽ 22 കാരറ്റ് സ്വർണ്ണത്തിന് ഇന്നത്തെ വില ഗ്രാമിന് 28.450 ആണ് (ഇന്ത്യൻ രൂപ 6,200 ന് അടുത്ത് വരും ) പണി കൂലി കൂടാതേയുള്ള വിലയാണ് ഇത്, ഒരുപവൻ (8 ഗ്രാമിന്) 226.700 റിയാൽ ആണ് ഇന്ന് മസ്കറ്റിൽ രേഖപെടുത്തിയ സ്വർണ്ണ നിരക്ക്. ഇതിന്റെ കൂടെ അഞ്ചു ശതമാനം നികുതി കൂടെ കൊടുക്കണം, സ്വർണ്ണ കടകളിൽ തിരക്ക് വർധിക്കുന്ന ഈ സീസണിൽ സ്വർണ്ണം വാങ്ങിക്കാൻ വരുന്നവർ മൂന്നും നാലും പവന്റെ അഭരണം വാങ്ങിക്കുന്ന സ്ഥാനത്ത്‌ ഒരു പവൻ ആഭരണത്തിൽ ഒതുക്കുകയാണെന്ന് ജ്വല്ലറി ജീവനക്കാർ പറയുന്നു. 


നാട്ടിൽ കല്യാണ സീസൺ തുടങ്ങി കഴിഞ്ഞു സ്വർണ്ണം വിറ്റു പോകേണ്ട സീസണിൽ വില കുതിച്ചുയരുന്നത് കച്ചവടത്തെ ബാധിക്കുന്നു. ഇത്രയും ഉയർന്ന നിരക്ക് സ്വർണ്ണത്തിന് വർദ്ധിക്കുന്നത് ഗൾഫിലെ ജ്വല്ലറി ജോലിക്കിടെ ആദ്യമായിട്ടാണ് എന്ന് വർഷങ്ങളായി ജ്വല്ലറി മേഖലയിൽ ഉള്ള ജീവനക്കാരൻ പറയുന്നു. 


പലിശ നിരക്കിൽ മാറ്റം ഉണ്ടാകില്ല എന്ന് യു എസ് ഫെഡറൽ റിസർവ് ബാങ്കിന്റെ തീരുമാനവും, നിക്ഷേപകർ പതിവിലും കൂടുതൽ സ്വർണ്ണത്തിൽ താല്പര്യം കാണിക്കുന്നതും, രൂപയുമായുള്ള വിനിമയ നിരക്കും സ്വർണ്ണ വില ഉയരാൻ കാരണം എന്നാണ് പൊതുവെ പറയുന്നത്.


കേരളത്തിലെ ഇന്നത്തെ സ്വർണ്ണ നിരക്ക് ഒരു പവൻ 54,000 രൂപ കടന്നു, ഒമാനിൽ കഴിഞ്ഞ വർഷം ഇതേ സമയം ഗ്രാമിന് 23 റിയാൽ ആയിരുന്നു മാർക്കറ്റ് റേറ്റ്, ഇന്ന് ഗ്രാമിന് 28.450 ൽ എത്തിനിൽക്കുന്നു, എട്ട് ഗ്രാമിന് വർധിച്ചത് 43.600 റിയാൽ ആണ്.


പ്രവാസികളുടെ നാട്ടിലേക്കുള്ള യാത്രയിൽ ഒരു പവനെങ്കിലും പൊന്നുകൊണ്ടുപോകുക എന്നത് സ്വപ്നമാണ് ജനിച്ച കുട്ടിക്ക്, ഭാര്യക്ക്, സഹോദരിക്ക്, അമ്മക്ക്, കൂടെപ്പിറപ്പുകളുടെ കല്യാണത്തിന് അര പവന്റെ സ്വർണ്ണം പണിക്കൂലി അടക്കം വാങ്ങണമെങ്കിൽ വലിയ തുക നൽകേണ്ടിവരും അതുകൊണ്ട് തന്നെ ജ്വല്ലറിയിലേക്കുള്ള യാത്ര ഒഴിവാക്കുകയാണ് പലരും.


ബന്ധുക്കളുടെ കല്യാണം നിശ്ചയിച്ചു എന്ന് പറയുമ്പോൾ നെഞ്ചിൽ തീയാണ് സ്വന്തം മകളുടെ കല്യാണത്തിന് തന്നത് തിരിച്ചു കൊടുക്കേണ്ടേ അവസ്ഥ ആലോചിക്കുമ്പോൾ ഒരു പിടിയും കിട്ടുന്നില്ല എന്ന് ഹോട്ടൽ പാചക തൊഴിലാളിയായ പയ്യന്നൂർ സ്വദേശി പറയുന്നു. ജന്മ ദിനത്തിലും, സ്കൂളിലെ വിജയത്തിലും കുട്ടികളോട് വഗ്ദാനം ചെയ്ത മാതാപിതാക്കൾ ഇപ്പോൾ തൃശങ്കുവിലാണ് കുത്തനെ കൂടുന്ന റേറ്റ് തന്നെ കാരണം കുട്ടികളെ എന്ത് പറഞ്ഞു സമാധാനിപ്പിക്കും എന്ന ആശങ്ക പലരും പങ്കുവെക്കുന്നു.


⭕⭕⭕⭕⭕⭕⭕⭕⭕

ഒമാൻ വാർത്തകൾക്കായി 

https://enlightmedia.in/news/category/gulf


ഒമാൻ വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ  

https://chat.whatsapp.com/B9L2Cp0r8se1VAMEI9nTFl

⭕⭕⭕⭕⭕⭕⭕⭕⭕

ഒമാനിൽ നിന്നുമുള്ള വാർത്തകളും പരസ്യങ്ങളും പ്രസിദ്ധീകരിക്കുന്നതിന്ന്

+919847210987 

എന്ന വാട്സ്ആപ്പിലൂടെ ബന്ധപ്പെടുക

Follow us on :

More in Related News