Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓട്ടോയിൽ വിൽപ്പനയ്ക്കായി കൊണ്ടുപോയ മയക്കുമരുന്നുമായി മൂന്നുപേരെ പരപ്പനങ്ങാടി പോലീസ് പിടികൂടി.

11 May 2024 20:01 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : ഓട്ടോയിൽ വിൽപ്പനയ്ക്കായി കൊണ്ടുപോയ മാരക സിന്തറ്റിക് ഡ്രഗ് ആയ MDMA യുമായി മൂന്നുപേരെ ചെട്ടിപ്പടി റെയിൽവെഗേറ്റിന് സമീപത്ത് വെച്ച് പരപ്പനങ്ങാടി പോലീസ് പിടികൂടി. 


ചെട്ടിപ്പടി കോയംങ്കുളം സ്വദേശി പാല വളപ്പിൽ അലിയാസ് (35), കുഞ്ഞിൻ്റെ പുരക്കൽ ജുനൈദ് (34),ആലുങ്ങൽ ബീച്ച് കുഞ്ഞിപീഡിയേക്കൽ ഫൈസൽ (27) എന്നിവരെയാണ് പിടി കൂടിയത്. ഇവരിൽ നിന്ന് 4.10gm എം.ഡി എ യും പതിനായിരത്തി അഞ്ഞൂറ് രൂപയും, ഓട്ടോറിക്ഷയും പിടികൂടി.


താനൂർ ഡിവൈഎസ്പി വി വി ബെന്നിയുടെ നിർദ്ദേശത്തെ തുടർന്ന് പരപ്പനങ്ങാടി സി ഐ കെ ഹരീഷിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ അരുൺ, ജയദേവൻ, രാജു സീനിയർ സിവിൽ പോലീസ് ഓഫീസർ രാമചന്ദ്രൻ, സിവിൽ പോലീസ് ഓഫീസർമാരായ മുജീബ് റഹ്മാൻ,ദിലീപ്, അഭിലാഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow us on :

Tags:

More in Related News