Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് ഫിഷ് ഫാം ഉടമയെ ഫാമിൽ നിന്നു കാണാതായതായി പരാതി; വൈക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

09 Jun 2025 13:22 IST

santhosh sharma.v

Share News :

വൈക്കം: ഫിഷ് ഫാം ഉടമയെ ഫാമിൽ നിന്നു കാണാതായതായി പരാതി. തോട്ടകം ആട്ടാറ പാലത്തിന് സമീപം കരിയാറിന്റെ കൈവഴിയോട് ചേർന്നുള്ള മൂന്നേക്കർ വിസ്തൃതിയുള്ള ഫിഷ് വേൾഡ് അക്വാടൂറിസം ഫാമിൻ്റെ ഉടമ ചെമ്മനത്തുകര മുല്ലക്കേരിൽ

വിപിൻ നായർ (52)നെയാണ് കാണാതായത്. വിപിൻ ഫാമിലെ ഷെഡ്ഡിലാണ് രാത്രിയിൽ കിടക്കുന്നത്. മകളെ പഠന സ്ഥലത്തേക്ക് കൊണ്ടുപോകാൻ രാവിലെ എത്തേണ്ട വിപിനെ സമയം കഴിഞ്ഞും കാണാതായതിനെതുടർന്ന് ഭാര്യ അനിലയും മറ്റും ഫാമിലെത്തിയപ്പോൾ വിപിനെ കണ്ടില്ല. വിപിൻ കിടന്നിരുന്ന ഷെഡ്ഡിലെ കിടക്ക മറിഞ്ഞു കിടക്കുന്ന നിലയിലായിരുന്നു. ഫോണും ടോർച്ചും സമീപത്തു കിടന്നിരുന്നു. ഫാമിൽ വിപിൻ കിടന്നിരുന്ന സ്ഥലത്ത് ആരെങ്കിലും എത്തി വിപിനെ തട്ടിക്കൊണ്ടുപോയതാണെന്ന സംശയം ബലപ്പെടുന്നുണ്ട്. കരിയാറിൻ്റെ കൈവഴിയോടു ചേർന്നുള്ള ഫാമിലേക്ക് രാത്രി വള്ളത്തിലെത്തിയവരാകാം വിപിനെ കടത്തിക്കൊണ്ടുപോയതെന്നാണ് സംശയിക്കുന്നത്. പ്രളയവും കോവിഡും മൂലം നന്നായി നടന്നിരുന്ന ഫാം കടുത്ത സാമ്പത്തിക ബാധ്യതയിലായിരുന്നു. പണം കിട്ടാനുള്ള ആരെങ്കിലുമാകാം വിപിൻ്റെ തിരോധാനത്തിനു പിന്നിലെന്ന സംശയവുമുണ്ട്. വൈക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Follow us on :

More in Related News