Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരിയുടെ മഹാവിപത്തിനെതിരെ ബോധവത്ക്കരണവുമായി മുക്കം അഗ്നി രക്ഷനയുടെ സംഗീത ആൽബം വൈറലായി.

29 Mar 2025 14:04 IST

UNNICHEKKU .M

Share News :


മുക്കം: മഹാ വിപത്ത് തീർക്കുന്ന ലഹരിക്കെതിരെ ബോധവത്ക്കരണവുമായി അഗ്നി രക്ഷ സേന ആൽബം പുറത്തിറക്കി ശ്രദ്ധ തേ ടുന്നു. വിവിധതരത്തിലുള്ള ലഹരി ഉപയോഗം പുതുതലമുറയെ വഴിതെറ്റിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിൻറെ നേതൃത്വത്തിൽ വിവിധ ഡിപ്പാർട്ട്മെന്റുകളുടെ സഹകരണത്തോടെ ലഹരി വ്യാപനം തടയുന്നതിനായി ആൽബത്തിലൂടെ ബോധവത്ക്കരണവുമായി രംഗത്തിറങ്ങിയത്.. 

അതോടൊപ്പം പുതിയ തലമുറയെയും പൊതുജനങ്ങളെയും കൃത്യമായ അവബോധം നൽകി ലഹരി മുക്ത നാടായി മാറ്റുന്നതിന് വേണ്ടി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസും അണിചേർന്നിരിക്കയാണ്. ഭാവി തലമുറയുടെ നന്മയ്ക്കായി വിവിധ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ അഗ്നിരക്ഷാ സേന നടത്തുന്നുണ്ട്. 

ഇതിൻറെ ഭാഗമായാണ് കേരള ഫയർ സർവീസ് അസോസിയേഷന്റെ നേതൃത്വത്തിൽ *ഡയൽ 101* എന്ന പേരിൽ വീഡിയോ ആൽബം നിർമ്മിച്ചിരിക്കുന്നത്. "പടപൊരുതാം പടിപടിയായി" എന്ന് തുടങ്ങുന്ന മനോഹരഗാനവുമായ തുടക്കം: ഇതിൻ്റെ രചന നിർവഹിച്ചതും ആലപിച്ചതും മുക്കം അഗ്നിരക്ഷാ നിലയത്തിലെ ജീവനക്കാരനായ വൈ പി ഷറഫുദ്ദീനാണ്. മണാശ്ശേരി അലൻ സ്റ്റുഡിയോയിലെ സവിജേഷ് വീഡിയോഗ്രാഫിയും എഡിറ്റിങ്ങും നിർവഹിച്ചത്. ആൽബത്തിന്റെ സംവിധാനം കെ ടി ജയേഷാണ്. കേരള ഫയർ സർവീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഷജിൽ കുമാർ ആൽബം പ്രകാശനം ചെയ്തു. മുക്കം അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലുള്ള ജീവനക്കാരാണ് ആൽബത്തിൽ അഭിനേതാക്കൾ. മുക്കം ടൗണും പരിസരപ്രദേശങ്ങളും ലൊക്കേഷൻ ആക്കി ചിത്രീകരിച്ചിട്ടുള്ള ആൽബം ഇതിനോടകം സോഷ്യൽ മീഡിയകളിൽ വൈറലായി കഴിഞ്ഞു.

Follow us on :

More in Related News