Fri Apr 4, 2025 8:59 AM 1ST

Location  

Sign In

ലഹരി ഉപയോഗിക്കുന്ന സഹപ്രവർത്തകരുമായി ഇനി ചിത്രങ്ങളിൽ അഭിനയിക്കില്ല; നടി വിൻസി അലോഷ്യസ്.

31 Mar 2025 21:31 IST

santhosh sharma.v

Share News :

വൈക്കം : ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന സഹപ്രവർത്തകരുമായി ഇനി ചിത്രങ്ങൾ ചെയ്യുകയില്ലെന്ന് സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവും പ്രശസ്ത സിനിമ താരവുമായ വിൻസി അലോഷ്യസ്. കെ.സി.വൈ.എം എറണാകുളം അങ്കമാലി മേജർ അതിരൂപതയുടെ 67-ാ മത് പ്രവർത്തനവർഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ. കെ.സി.വൈ.എം പള്ളിപ്പുറം ഫോറന സമിതിയുടെ ആതിഥേയത്വത്തിൽ പള്ളിപ്പുറം സെന്റ് മേരിസ് ഫൊറോനാ ദേവാലയത്തിൽ വച്ച് നടന്ന പൊതുസമ്മേളനത്തിൽ കെ.സി.വൈ.എം എറണാകുളം - അങ്കമാലി മേജർ അതിരൂപത പ്രസിഡന്റ് ജെറിൻ പാറയിൽ അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ ലോഗോ പ്രകാശനം ആലപ്പുഴ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ ഈ.പി സിബി പ്രകാശനം ചെയ്തു. രണ്ട് വർഷക്കാലത്തെ കർമ്മപദ്ധതി പ്രകാശനം കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ് എബിൻ കണിവയലിൽ നിർവഹിച്ചു. കെ.സി.വൈ.എം എറണാകുളം - അങ്കമാലി മേജർ അതിരൂപത ഡയറക്ടർ ഫാ. ജിനോ ഭരണികുളങ്ങര ആമുഖ പ്രഭാഷണവും, പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന വികാരി ഫാ. പിറ്റർ കണ്ണമ്പുഴ അനുഗ്രഹ പ്രഭാഷണവും നടത്തി. ഫൊറോന മുൻ ഭാരവാഹികൾക്ക് ഫൊറോന ഡയറക്ടർ മാത്യു വരിക്കാട്ടുപാടം മൊമെന്റോ നൽകി ആദരിച്ചു. കെ.സി.വൈ.എം അതിരൂപത മുൻ പ്രസിഡന്റ് ജിസ്മോൻ ജോൺ, പള്ളിപ്പുറം ഫൊറോന പ്രസിഡന്റ്‌ ജിബിൻ ജോസഫ്, ട്രസ്റ്റി ജോസുകുട്ടി കരിയിൽ, ലിന്റോ പൗലോസ് ,അതിരൂപതാ ജനറൽ സെക്രട്ടറി ജോസഫ് സാജു തുടങ്ങിയവർ പ്രസംഗിച്ചു. പ്രവർത്തനവർഷ ഉദ്ഘാടനത്തോടനുബന്ധിച്ച് പള്ളിപ്പുറത്ത് നടന്ന വിശ്വാസപ്രഘോഷണ വിളംബര റാലിയിൽ 16 ഫൊറോനകളിൽ നിന്നായി ആയിരക്കണക്കിന് യുവതി യുവാക്കൾ പങ്കാളികളായി. അതിരൂപത വനിതാ വൈസ് പ്രസിഡൻ്റ് തുഷാര ഷൈസൺ പതാക ഉയർത്തി. സ്നേഹവിരുന്ന്, കലാപരിപാടികൾ, മ്യൂസിക്കൽ പ്രോഗ്രാം എന്നിവയും നടന്നു. അതിരൂപത അസിസ്റ്റന്റ് ഡയറക്ടർ ഫാ എബിൻ ചിറക്കൽ, അതിരൂപത ട്രഷറർ ആൽബിൻ പോൾ, പ്രോഗ്രാം കൺവീനർ ജിസ്മരിയ, അതിരൂപത ഭാരവാഹികളായ മെൽവിൻ വിൽസൺ, ദിപു നെല്ലിക്കട്ടിൽ, നിമ്മി ജേക്കബ്, ടെക്സൺ കെ മാർട്ടിൻ, ആൻസി ജോയ്, അമൽ ജോസ്, ജിന്റോ ദേവസി, ചാർളി വർഗീസ്, ജോൺസ് ഷാജു, പള്ളിപ്പുറം ഫൊറോന യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Follow us on :

More in Related News