Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Dec 2024 19:48 IST
Share News :
ചാവക്കാട്:കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് മാസം തോറും നടത്തിവരാറുള്ള ഡയാലിസിസ് കൂപ്പൺ വിതരണവും,സാന്ത്വന സംഗമവും കൺസോൾ കോർണറിൽ വെച്ച് നടന്നു.രോഗം കണ്ടെത്തുന്നതിന് മുമ്പ് തന്നെ അത് തടയാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്ന് ഒല്ലൂർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ടി.പി.ഫർഷാദ് പറഞ്ഞു.സാന്ത്വന സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ജമാൽ താമരത്ത് അധ്യക്ഷത വഹിച്ചു.വിദ്യ റസിഡന്റ്സ് ഗ്രൂപ്പ് ചെയർമാൻ വിദ്യമണി,സിനിമ നടനും,സംവിധായകനുമായ നിലവിലെ മൈ റേഡിയോ 90 എഫ്എം ആർ.ജെ.സുബ്ബു എന്നിവർ മുഖ്യാതിഥികളായി.ട്രസ്റ്റ് മുൻ പ്രസിഡന്റ് പി.വി.അബ്ദു,പ്രവാസി ചാപ്റ്റർ പ്രതിനിധി ഡോ.ടി.പി.ഫൈസൽ,ശരീഫ് കായൽകടവ് എന്നിവർ സംസാരിച്ചു.കുട്ടിയുടെ പിറന്നാളോടനുബന്ധിച്ച് ഒരു അസോസിയേറ്റ് മെമ്പർ ഡയാലിസിസ് ഫണ്ടിലേക്ക് തുക കൈമാറി.വിദ്യ ഗ്രൂപ്പ് ചെയർമാൻ വിദ്യമണി,ടി.പി.അബ്ദുൾ കരീം എന്നിവരും ഡയാലിസിസ് ഫണ്ടിലേക്ക് സഹായം നൽകി.വൈസ് പ്രസിഡന്റ് ഹക്കീം ഇമ്പാറക്ക്,ട്രസ്റ്റിമാരായ സി.എം.ജനീഷ്,ആർ.വി.കമറുദീൻ,എം.കെ.നൗഷാദ് അലി,സ്റ്റാഫംഗങ്ങളായ സൈനബ,സൗജത്ത് നിയാസ്,റമീസ് എന്നിവർ സാന്ത്വന സംഗമത്തിന് നേതൃത്വം നൽകി.ജനറൽ സെക്രട്ടറി പി.എം.അബ്ദുൾ ഹബീബ് സ്വാഗതവും,ട്രഷറർ വി.കാസിം നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.