Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഖത്തറിൽ പറക്കും ടാക്സികളും ഇലക്ട്രിക് ഡെലിവറി വിമാനങ്ങളും പരീക്ഷിക്കാൻ പദ്ധതി ആസൂത്രണം ചെയ്ത് ഗതാഗത മന്ത്രാലയം.

20 May 2024 18:56 IST

ISMAYIL THENINGAL

Share News :

ദോഹ : ഖത്തറിൽ 2025 ൻ്റെ തുടക്കത്തിൽ ഇലക്ട്രിക് എയർ ടാക്സി, ഇലക്ട്രിക് ഡെലിവറി വിമാനങ്ങൾ എന്നിവയുടെ സേവനങ്ങൾ പരീക്ഷിക്കുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുള്ളതായി ഗതാഗത മന്ത്രാലയം പ്രഖ്യാപിച്ചു.


ഖത്തറിൽ ഒരു സംയോജിത മൊബിലിറ്റി ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള തന്ത്രങ്ങൾ ഗതാഗത മന്ത്രാലയം നടപ്പിലാക്കുന്നത് തുടരുകയാണെന്നും പ്രസ്താവനയിൽ പറയുന്നു. പരിസ്ഥിതി സൗഹൃദവും, കാർബൺ പുറന്തള്ളൽ കുറച്ചുമുള്ള സംയോജിത മൊബിലിറ്റി ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് വമ്പൻ രാജ്യങ്ങൾ പരീക്ഷണം ആരംഭിച്ച എയർ ടാക്‌സിയും ഇലക്ട്രിക് ഡെലിവറി പ്ലെയിനും ഖത്തറിലുമെത്തുന്നത്.


പരീക്ഷണ പറക്കലിനുള്ള അനുമതികൾക്കായി നടപടികൾ ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചു. ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉപയോഗിക്കുന്നതാണ് എയർ മൊബിലിറ്റി എന്ന പുതിയ ആശയം. ഖത്തർ ദേശീയ വികസന പദ്ധതിയുടെ മൂന്നാം ഘട്ടങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ ഭാഗമായാണ് പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനത്തിന് പ്രോത്സാഹനം നൽകുന്നത്.


Follow us on :

More in Related News