Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുലിയെ തേടിയുള്ള യാത്ര അന്തിമഘട്ടത്തിലേക്ക്

10 Apr 2025 21:11 IST

WILSON MECHERY

Share News :

ചാലക്കുടി: കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ചാലക്കുടി ഭാഗത്ത് പുലിയുടെ സാന്നിധ്യം ഉണ്ടതായി തെളിയിക്കുന്ന ഒന്നും കണ്ടെത്താനായിട്ടില്ല.

പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന അടയാളങ്ങൾ ഉണ്ടെങ്കിൽ കണ്ടെത്തുന്നതിനും ജനങ്ങളുടെ ഭീതിയകറ്റുന്നതിനും വേണ്ടി ചാലക്കുടി പുഴയുടെ തീരം കേന്ദ്രീകരിച്ചു  മുരിങ്ങൂർ മുതൽ കാടുകുറ്റി വരെയുള്ള ഭാഗങ്ങളിൽ പുഴയുടെ ഇരുകരകളിലും ചാലക്കുടി -വാഴച്ചാൽ ഡിവിഷനുകൾ സംയുക്തമായി

പോലീസ്-ഫയർ ഫോഴ്‌സ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെ പരിശോധന നടത്തുന്നതാണ്. വാഴച്ചാൽ ഡിവിഷനിലെ ജീവനക്കാർ മേലൂർ പഞ്ചായത്ത്

കാടുകുറ്റി പഞ്ചായത്ത് കൊരട്ടി പഞ്ചായത്ത് എന്നിവയുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ 6 ടീമായിട്ടാണ് തിരച്ചിൽ നടത്തുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരെ കൂടാതെ 2 സായുധ സേന അംഗങ്ങളുo രണ്ട് പ്രദേശവാസികളും കൂടി പത്തോളം പേരടങ്ങുന്ന ടീമുകളായിട്ടാണ് തിരച്ചിൽ നടത്തുന്നത്.

11.04.2025 രാവിലെ 7 AM ന് ആണ് തിരച്ചിൽ ആരംഭിക്കുന്നത്.

Follow us on :

More in Related News