Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നവയുഗതൊഴിൽ പരിശീലനം : കൊടിയത്തൂർ വാദിറഹ്മ യിൽ സ്ക്കിൽ ലാബും കാസ്റ്റ് സ്റ്റുഡിയേവും ഉദ്ഘാടനം ബുധനാഴ്ച്ച '

07 Jul 2025 20:20 IST

UNNICHEKKU .M

Share News :



മുക്കം: നാളത്തെ തൊഴിൽ ലോകത്തിന് ആവശ്യമായപ്രായോഗിക വൈദഗ്‌ധ്യങ്ങളോടെ വിദ്യാർത്ഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ കൊടിയത്തൂർ വാദി റഹ്മ ഇൻസ്റ്റിറ്റൂഷനിൽ സ്കിൽ ലാബും,  ഡിജിറ്റൽ കാസ്റ്റ് സ്റ്റുഡിയോവും ബുധനാഴ്ച്ച ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികൾ മുക്കത്ത് നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മുപ്പത് ലക്ഷം രൂപ ചിലവിലാണ് പദ്ധതികൾ നിർമ്മിച്ചത്. 35 കുട്ടികൾക്ക് ഒരേ സമയം ഷഡ്യൂൾ പ്രകാരം പ്രയോജനപ്പെടുത്താനാകും      ബുധനാഴ്ച്ച വൈകുന്നേരം 4 മണിക്ക് വാദി റഹ്മ കാമ്പസിൽ വെച്ച് മുനവ്വർ അലി ശിഹാബ് തങ്ങൾ പദ്ധതി  ഉദ്ഘാടനം ചെയ്യും. സ്ക്കിൽ കാസ്റ്റ് സ്റ്റുഡിയോ ഐഇ സി ഐ ചെയർമാൻ എം.കെ. മുഹമ്മദലി ഉദ്ഘാനം ചെയ്യും. ഡോ സിജി ഗോപിനാഥ്, ഒ അബ്ദുറഹിമാൻ, സുബൈർ കൊടപ്പന, നജീബ് മുസ്ലിലിയാരകത്ത്, ഡോ. മുഹമ്മദ് ബദി ഉ സ്സമാൻ തുടങ്ങിയവർ സംബന്ധിക്കും.


വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സൈദ്ധാന്തിക പഠനത്തിനപ്പുറം പ്രായോഗിക പരിശീലനത്തിന് ഊന്നൽ നൽകേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് വാദി റഹ്മ ഈ നൂതന സംരംഭത്തിന് തുടക്കമിടുന്നത്. വിദ്യാർത്ഥികളുടെ കരിയർ വളർച്ചയ്ക്കും തൊഴിൽപരമായ യോഗ്യതയ്ക്കും ഇത് നിർണായകമായ സംഭാവന നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിവിധ മേഖലകളിൽ പ്രവർത്തിക്കാൻ ആവശ്യമായ വൈദഗ്‌ധ്യങ്ങൾ വിദ്യാർത്ഥികൾക്ക് നേരിട്ട് പരിശീലിക്കാൻ വാദി സ്കിൽ ലാബ് അവസരം ഒരുക്കും.  ബിടെക് വിദ്യാർത്ഥികൾക്ക് ലഭ്യമാകുന്ന സമാന കഴിവുകൾ ആർജിക്കാനാവും.  അതിവേഗം മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ വിപണിയിൽ വിജയിക്കാൻ ആവശ്യമായ ക്രിയാത്മക ചിന്ത, പ്രശ്നപരിഹാരം, സഹകരണം തുടങ്ങിയ കഴിവുകൾ വളർത്തുന്നതിന് ഇത് സഹായകമാകും. മാത്രമല്ല. സ്കിൽ കാസ്റ്റ് സ്റ്റുഡിയോ ആശയങ്ങളുടെയും മീഡിയാ തന്ത്രങ്ങളുടെയും പ്രായോഗിക പരിശീലനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

വാർത്ത സമ്മേളനത്തിൽ ചെയർമാൻ കെ സി സി ഹുസൈൻ, വൈസ് പ്രിൻസിപ്പാൾ അബ്ദു നാസർ മീച്ചേരി, അഡ്മിനിസ്ട്രേറ്റർ അൻവർ ബാവ, പ്രോഗ്രാം കോഡിനേറ്റർ സജിമ നിഗർ, സോഷ്യൽ മീഡിയ കോഡിനേറ്റർ നസ്റീൻ എന്നിവർ പങ്കെടുത്തു.

പടം:  കെടിയത്തൂർ വാദിറഹ്മ യിൽ നിർമ്മാണം പൂർത്തിയാക്കിയ സ്ക്കിൽ ലാബും കാസ്റ്റ് സ്റ്റുഡിയോവും . 

Follow us on :

More in Related News