Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുതിയ വാഹനം വാങ്ങുന്നതിന് വേണ്ടി നാലോളം പേർ നൽകിയ 13 ലക്ഷത്തോളം അഡ്വാൻസ് തുക ഷോറും ജീവനക്കാരി വെട്ടിച്ചതായി ആരോപണം.

07 Jul 2025 21:12 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: പുതിയ കാർ വാങ്ങുന്നതിന് വേണ്ടി തലയോലപ്പറമ്പ് പൊട്ടൻചിറയിലുള്ള കാർ ഷോറുമിൽ നാലോളം പേർ നൽകിയ 13 ലക്ഷത്തോളം അഡ്വാൻസ്

തുക ഷോറും ജീവനക്കാരി വെട്ടിച്ചതായി ആരോപണം. നൽകിയ പണവും പുതിയ വാഹനവും ലഭിക്കാതെ വന്നതോടെ

ഇൻഡസ് മോട്ടോഴ്സിന് മുന്നിൽ തിങ്കളാഴ്ച രാവിലെ മുതൽ അഡ്വാൻസ് നൽകിയ വാഹന ഉടമകൾ എത്തികുത്തിയിരുന്ന് പ്രതിക്ഷേധിച്ചു. തുടർന്ന് തലയോലപ്പറമ്പ് പോലീസ് എത്തിയാണ് ഷോറുമിന് മുന്നിലെ ബഹളം പരിഹരിച്ചത്. തലയോലപ്പറമ്പ് പൊതി ചെറുപള്ളിയിൽ സിജോ ജേക്കബ് കഴിഞ്ഞ ദിവസം ഷോറുമിലേത്തി സെയിൽസ് വിഭാഗത്തിൽ അപ്പോൾ ഉണ്ടായിരുന്ന ഉദയനാപുരം സ്വദേശിനിയായ ജീവനക്കാരി 5 ലക്ഷം രൂപ വാങ്ങുകയും കമ്പ്യൂട്ടർ സിസ്റ്റം തകരാറിലാണെന്ന് തെറ്റിദ്ധരിപ്പിച്ച് വെള്ള പേപ്പറിൽ സ്ഥാപനത്തിൻ്റെ മുദ്രവച്ച് ഒപ്പിട്ട് നൽകുകയുമായിരുന്നു. കഴിഞ്ഞ ദിവസം സിജോ ബില്ലിൻ്റെ ഒറിജിനൽ ആവശ്യപ്പെട്ടെങ്കിലും ഇവർ ഒഴിഞ്ഞ് മാറുകയായിരുന്നു. തുടർന്നാണ് സിജോയും ബന്ധുക്കളും തിങ്കളാഴ്ച ഷോറുമിന് മുന്നിൽ കുത്തിയിരുന്ന് പ്രതിക്ഷേധിച്ചത്. ഇതിനിടെയാണ് കഴിഞ്ഞ മാസം 24 ന് 5 ലക്ഷം രൂപ അഡ്വാൻസ് ആയി വാങ്ങിയ ശേഷം കമ്പനിയിലേക്ക് അടയ്ക്കാതെയും കാർ ഡെലിവറി ചെയ്യാതെയും ഇതെ ജീവനക്കാരി വെട്ടിപ്പ് നടത്തിയതായി ആരോപിച്ച് കടുത്തുരുത്തി പടപ്പുരയ്ക്കൽ ബെന്നി ഫിലിപ്പും ഭാര്യയും ഷോറൂമിലെത്തി പ്രതിഷേധിച്ചത്. ഉദയനാപുരം സ്വദേശിനി നെസീമ, വിപിൻ എന്നിവരുടെ പക്കൽ നിന്നും ഒന്നര ലക്ഷം രൂപ വീതം ജീവനക്കാരി ഇത്തരത്തിൽ പണം തട്ടിച്ചതായി ബന്ധപ്പെട്ട് അവരും ഷോറുമിൽ എത്തിയത്. തുടർന്ന് അഡ്വാൻസ് നൽകിയവരും ഷോറൂമിലെ ജീവനക്കാരും തമ്മിൽ വാക്ക് തർക്കം രൂക്ഷമായതോടെ തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തുകയായിരുന്നു. തുടർന്ന് പോലീസ് ഷോറുമിലെ ചുമതലക്കാരുമായും വാഹനത്തിന് അഡ്വാൻസ് നൽകിയവരുമായും സംസാരിക്കുകയും രണ്ട് ദിവസത്തിനുള്ളിൽ വാങ്ങിയ പണം തിരികെ നൽകാമെന്ന് ജീവനക്കാരി ഇവരുമായി സംസാരിച്ച് ധാരണയായതിനെ തുടർന്ന് പ്രതിക്ഷേധം അവസാനിപ്പിക്കുകയുമായിരുന്നു. ഷോറുമിൽ എത്തി നൽകുന്ന പണത്തിന് ഇതിൻ്റെ ചുമതലക്കാർക്കും ഉത്തരവാദിത്വം ഉണ്ടെന്ന് അഡ്വാൻസ് നൽകിയവർ പറയുന്നത്. അതെ സമയം ക്യാഷ് കൗണ്ടറിൽ അടച്ച് ബില്ല് ഉള്ളതിന് മാത്രമെ ഷോറുമിന് ഉത്തരവാദിത്വമുള്ളുവെന്നും ജീവനക്കാരി ഇത്തരത്തിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്നും ചുമതലക്കാർ പറയുന്നത്.

Follow us on :

More in Related News