Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആടുകളെയും വീട്ടമ്മയെയും വിരട്ടിയത് പുലിയാണെന്ന് വന വകുപ്പ് സ്ഥിതികരിച്ചു.

04 Jan 2025 18:29 IST

UNNICHEKKU .M

Share News :



മുക്കം: കഴിഞ്ഞ ദിവസം കൂടരഞ്ഞി പെരുമ്പൂളയിൽ ആടുകളെയും, മേയ്ക്കാനെത്തിയ വീട്ടമ്മയെ യും വിരട്ടി ഓടിച്ചത് പുലിയാണെന്ന് വന വകുപ്പ് ഉദ്യയോഗസ്ഥർ സ്ഥിരീകരിച്ചു. ഓട്ടത്തിന്നിടയിൽൽ വീണ് വീട്ടമ്മ ഗ്രെയ്സിക്ക് പരിക്കേറ്റിരുന്നു സംഭവം എൻലൈറ്റ് നൂസ് വാർത്തയാക്കിയിരുന്നു. ശനിയാഴിച്ച 25ഓളം ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മേഖലയിൽ പരിശോധന നടത്തി ഇതേ തുടർന്നു പുലിയുടെ കാലടികൾ ശ്രദ്ധയിപ്പെട്ടു. അതേസമയം പുലിയുടെ കാഷ്ഠവും ലഭിച്ചിട്ടുണ്ട്. പുലിയാണന്ന് ഉറ പ്പിനാൽ പിടിക്കാൻ കൂടുകൾ സ്ഥാപിക്കുമെന്ന് അധികൃതർ പറഞ്ഞു. നേരത്തെ പല ഭാഗത്തും ക്യാമറകൾ സ്ഥാപിച്ചങ്കിലും പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നില്ല. അത് കൊണ്ടാണ്പിടിക്കാൻ ആവശ്യമായിട്ടുള്ള കൂടൊരുക്കുന്ന നടപടികളാണ് നടത്തുന്നതെ ന്ന് സ്ഥലം സന്ദർശിച്ച ലിൻ്റോ ജോസഫ് എം.എൽ എ യും പറഞ്ഞു. ക്യാമറയിൽ നമുക്ക് വ്യക്തമായ നിലയിൽ ഏതെങ്കിലും തരത്തിൽ സംശയിക്കുന്നു മൃഗങ്ങളുടെ ദൃശ്യങ്ങളൊന്നും ഇത് വരെലഭ്യമായിരുന്നില്ല. ഇന്നലെ വീട്ടമ്മ ഗ്രെയ്സിയെയും, ആടുകളെയും പുലി ഓടിച്ച സാഹചര്യം ഗൗരവത്തിൽ സമീപിക്കേണ്ട സാഹചര്യമുണ്ടന്ന് സ്ഥലം സന്ദർശിച്ച ലിൻ്റോ ജോസഫ് എംഎൽഎ പറഞ്ഞു.. ഫോറസ്റ്റ് ഈ വിഷയത്തെ കാണുകയും രാവിലെതന്നെ ആർ ആർ ടിയടക്കമുള്ള 25 ഓളം ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. പഞ്ചായത്ത് മെമ്പറുടെ പഞ്ചായത്ത് പ്രസിഡൻറ് നേതൃത്വത്തിൽ ഈ സ്ഥലങ്ങളെല്ലാം പരിശോധിച്ചു. ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ഭാഗമായി പുലിയെ പിടിക്കാൻ ആവശ്യമായിട്ടുള്ള കൂട് സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കക്കയയത്ത് നിന്നുള്ള ആർ.ആർ ടി സംഘവുമാണ് സംഭവ സ്ഥലത്ത് എത്തി പുലിയുടെ സാന്നിധ്യം പരിശോധന പൂർത്തിയാക്കിയത്. നേരത്തെ പട്ടികളെയും, ആട്ടുകളെയും പിടിക്കൂടിയ സംഭവമുണ്ടായിട്ടുണ്ട്.


Follow us on :

More in Related News