Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊരട്ടിമുത്തിയുടെ തിരുനാൾ ഒൿടോബർ 9ന് കൊടിയേറുന്നു. 12, 13തീയതികളിലാണ് പ്രധാന തിരുനാൾ.

07 Oct 2024 15:49 IST

- WILSON MECHERY

Share News :

കൊരട്ടി:

കേരളത്തിൻ്റെ ലൂർദ് എന്നിയപ്പെടുന്ന സുപ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ കൊരട്ടി സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽഅത്ഭുത പ്രവർത്തകയായ

കൊരട്ടിമുത്തിയുടെ തിരുനാൾ ഒക്ടോബർ 9ന് കൊടിയേറുന്നു.

 12, 13തീയതികളിലാണ് പ്രധാന തിരുനാൾ. കൊരട്ടി മുത്തിയുടെ 

അത്ഭുത രൂപം എഴുന്നള്ളിക്കൽ ചടങ്ങ് ഒക്ടോബർ 13 രാവിലെ 5നാണ്.

എട്ടാമിടംഒക്ടോബർ19,20തീയതികളിലുംപതിനഞ്ചാമിടം ഒക്ടോബർ 26, 27 തീയതികളിലും ആയിരിക്കും നടക്കുക.

വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് തിരുനാൾ ഭക്തിനിർഭരവും കുറ്റമറ്റതും ആക്കി തീർക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചു വരുന്നതായി വാർത്താ സമ്മേളനത്തിൽ വികാരി ഫാ.ജോൺസൺ കക്കാട്ടി അറിയിച്ചു. തിരുനാൾ കൺവീനർ ജിഷോ മുള്ളക്കര, ജോ. കൺവീനർ സുനിൽ ജോസ്,ഡോ.ജോജോനാൽപ്പാട്ട്,അഡ്വ.സുമേഷ്, കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പിസി ബിജു,പഞ്ചായത്ത് സെക്രട്ടറി,കൈക്കാരന്മാരായ ജോഫി നാൽപ്പാട്ട്, ജൂലിയസ് വെളിയത്ത് എന്നിവർ സംസാരിച്ചു.

Follow us on :

More in Related News