Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Sep 2024 15:38 IST
Share News :
മസ്‌കറ്റ്: രാത്രി വൈകുവോളം ജോലിയിൽ തുടരുന്ന പ്രവാസികൾക്ക് നബിദിനാഘോഷങ്ങളുടെ ഗൃഹാതുര അനുഭവങ്ങളും നാടിന്റെ ഓർമകളും പങ്കുവെക്കുന്നതിന് വീണ്ടും വേദിയൊരുക്കി 'കഫെ പൾസ്'.
ഐസിഎഫും റൂവി അൽ കൗസർ മദ്‌റസയും ചേർന്നാണ് 'കഫെ പൾസ്' സംഘടിപ്പിച്ചത്. റസ്റ്റോറന്റ്, കോഫി ഷോപ്പ്, ഫ്രൂട്സ് ഷോപ്പ്, ഹൈപ്പർമാർക്കറ്റ് എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ അപൂർവ സംഗമമായി 'കഫേ പൾസ്'.
റൂവി അൽ ഫവാൻ ഹാളിൽ നടന്ന പരിപാടിയിൽ കലാപരിപാടികളും അരങ്ങേറി. നബിദിന ഓർമ്മകൾ പങ്കുവയ്ക്കുന്ന സെഷനിൽ വിവിധ നാടുകളിലെ വ്യത്യസ്തങ്ങളായ നബിദിന പരിപാടികളും മറ്റും തൊഴിലാളികൾ പങ്കുവെച്ചത് മറ്റ് നാടുകൾ അടുത്തറിയാനുള്ള വേദി കൂടിയായി.
'കഫെ പൾസി'ൽ പരിപാടി അവതരിപ്പിച്ചവർക്കും പങ്കെടുത്തവർക്കും സമ്മാനങ്ങൾ നൽകി. ഐസിഎഫ് ഒമാൻ ജനറൽ സെക്രട്ടറി മുഹമ്മദ് റാസിക്ക് ഹാജി ഉദ്ഘാടനം നിർവഹിച്ചു. റഫീഖ് സഖാഫി പ്രഭാഷണം നടത്തി. റഫീഖ് ധർമ്മടം, ജാഫർ ഓടത്തോട്, മുഹമ്മദ് അലി (റജബ് കാർഗോ), അബ്ദുറഷീദ് നിർവേലി, കാസിം ചാവക്കാട്, ഇസ്മായിൽ സഖാഫി, ഹനീഫ് സഖാഫി, അബ്ദുറഹ്മാൻ ലത്തീഫി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/B9L2Cp0r8se1VAMEI9nTFl
For: News & Advertisements +968 95210987 / +974 55374122
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.