Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് ഞായറാഴ്ച്ച പ്രവർത്തനം ആരംഭിക്കും..

11 Oct 2025 21:29 IST

MUKUNDAN

Share News :

ചാവക്കാട്:ഹയാത്ത് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് ഇന്ന്(ഞായറാഴ്ച്ച) പ്രവർത്തനം ആരംഭിക്കുമെന്ന് ഹയാത്ത് ആശുപത്രി എംഡി ഡോ.ഷൗജാദ് മുഹമ്മദ്,മാനേജർ മുഹമ്മദ് ഷാക്കിർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഉദ്ഘാടനത്തോടനുബന്ധിച്ച് കൺസോൾ ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ച് 100 ഡയാലിസിസ് സൗജന്യമായി നടത്തുമെന്ന് എംഡി ഡോ.ഷൗജാദ് പറഞ്ഞു.രാവിലെ 9 മണിക്ക് എൻ.കെ.അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്യും.ഡോ.ഷൗജാദ് മുഹമ്മദ് അധ്യക്ഷത വഹിക്കും.5 ബെഡ്ഡുകളിലായി ഒരുദിവസം 15 രോഗികൾക്ക് ഡയാലിസിസ് നടത്തുന്നതിനാണ് ഇപ്പോൾ സംവിധാനം ഒരുക്കിയിട്ടുള്ളത്.  

Follow us on :

More in Related News