Tue Dec 12, 2023 10:56 PM 1ST

Location  

Sign In

താരങ്ങളുടെ പരാതി കേട്ട് കായികമന്ത്രിയെ വിളിച്ചു; ഫോൺ സംഭാഷണത്തിന്റെ വീഡിയോ ഇൻസ്റ്റയിൽ പങ്കുവെച്ച് മുഖ്യമന്ത്രി

15 Nov 2026 01:58 IST

np shakeer

Share News :

തിരുവനന്തപുരം: ഏഴ് വർഷമായി മുടങ്ങിക്കിടന്ന കായികതാരങ്ങളുടെ പാരിതോഷിക കുടിശ്ശിക തീർക്കാൻ കായികമന്ത്രിയെ ഫോണിൽ വിളിച്ച് നിർദേശം നൽകുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ മെഡൽ നേടിയിട്ടും പാരിതോഷികം ലഭിക്കാത്തതിലുള്ള പരാതി കായികതാരങ്ങൾ മുഖ്യമന്ത്രിയെ നേരിട്ടറിയിച്ചതിന് പിന്നാലെയായിരുന്നു ഇടപെടൽ.


താരങ്ങളുടെ പരാതി കേട്ട ഉടൻ കായികമന്ത്രി ഒ.ജെ. ജനീഷിനെ ഫോണിൽ വിളിച്ച മുഖ്യമന്ത്രി, കുടിശ്ശിക വിതരണം ചെയ്യുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകുകയായിരുന്നു. താരങ്ങളുമായുള്ള കൂടിക്കാഴ്ചയുടെയും മന്ത്രിയുമായുള്ള ഫോൺ സംഭാഷണത്തിന്റെയും ദൃശ്യങ്ങളാണ് മുഖ്യമന്ത്രി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. 2019-20 വർഷത്തെ ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ മെഡൽ നേടിയ 900-ഓളം കായികതാരങ്ങൾക്കാണ് ആകെ 1.50 കോടി രൂപയുടെ പാരിതോഷികം ലഭിക്കാനുള്ളത്. വർഷങ്ങളായി മുടങ്ങിക്കിടന്ന തുക വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ഇപ്പോൾ പുരോഗമിക്കുകയാണ്.


കായികതാരങ്ങളുടെ നേട്ടങ്ങൾക്ക് അർഹമായ അംഗീകാരം നൽകുന്നതിനൊപ്പം അവരുടെ ക്ഷേമവും സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഏഷ്യൻ ഗെയിംസിലെ സ്വർണമെഡൽ ജേതാക്കൾക്കുള്ള പാരിതോഷികം 50 ലക്ഷം രൂപയായി ഉയർത്തിയതും പരിശീലകർക്കുള്ള ആനുകൂല്യങ്ങൾ വർധിപ്പിച്ചതും പാരാ ഗെയിംസ് താരങ്ങൾക്ക് തുല്യ പരിഗണനയും സാമ്പത്തിക പിന്തുണയും ഉറപ്പാക്കാനുള്ള നടപടികളും ഇതിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Follow us on :

More in Related News