Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കിടപ്പ് രോഗികളുടെ സംഗമം നടത്തി.

13 May 2025 07:06 IST

UNNICHEKKU .M

Share News :


മുക്കം: വീടിൻ്റെ ചുവരുകൾക്കുള്ളിൽ ജീവിതം ഒതുക്കപ്പെട്ട കിടപ്പു രോഗികൾക്ക് സാന്ത്വനമായി മുക്കം ഗ്രെയ്സ് പാലിയേറ്റീവ് കെയറും എം എ എം ഒ ടി ടി ഐയും ചേർന്ന് രോഗീ സംഗമം നടത്തി. ബി പി മൊയ്തീൻ സേവാ മന്ദിർ ഡയറക്റ്റർ കാഞ്ചനകൊറ്റങ്ങൽ ഉദ്ഘാടനം ചെയ്തു. ഗ്രെയ്സ് കോർഡിനേറ്റർ പി കെ ശരീഫുദ്ദീൻ അധ്യക്ഷം വഹിച്ചു. മുക്കം അനാഥശാല കമ്മിറ്റി പ്രസിഡൻ്റ് വി.മരക്കാർ മാസ്റ്റർ, മുക്കം ടി ടി ഐ പ്രിൻസിപ്പൽ വി.അബ്ദുറഷീദ്, കിപ്പ് മുക്കം ഏരിയാ പ്രസിഡൻ്റ് അബൂബക്കർ നടുക്കണ്ടി, ഇ.അശ്റഫ് മാസ്റ്റർ കൂളിമാട്, പി നൂറുൽ അമീൻ, കെ ടി ഹാഷിം തുടങ്ങിയവർ സംസാരിച്ചു. 

നഴ്സസ് ദിനാചരണത്തിൻ്റെ ഭാഗമായി ഗ്രെയ്സ് പാലിയേറ്റീവ് ക്ലിനിക്കിലെ നഴ്സുമാരായ ബഷീല, ലൈല എന്നിവരെ ചടങ്ങിൽ ആദരിച്ചു.ചെയർമാൻ ഒ.ശരീഫുദ്ദീൻ ഉപഹാരം നൽകി. മുക്കം ടി.ടി ഐയിലെയും ഗ്രെയ്സ് ഡേ കെയർ സെൻ്ററിലെയും വിദ്യാർത്ഥികൾ കലാപരിപാടികൾ നടത്തി.മജീഷ്യൻ കെ.ആർ മുക്കം മാജിക് അവതരിപ്പിച്ചു.ദാവൂദ് കക്കാട്, ശഫീഖ് ചേന്ദമംഗല്ലൂർ, ബുഷ്റ പി വി, സലീന തുടങ്ങിയവർ നേതൃത്വം നൽകി.

Follow us on :

More in Related News