Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന MDMA കേസ്സിലെ പ്രതി പിടിയിൽ.

14 Feb 2025 14:54 IST

Fardis AV

Share News :


കോഴിക്കോട്: ജാമ്യത്തിലറങ്ങി കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന MDMA കേസ്സിലെ പ്രതി പിടിയിൽ. പയ്യന്നൂർ കുഞ്ഞിമംഗലം സ്വദേശി കണവീട്ടിൽ ഷനോജ്, (39 വയസ്സ്)നെയാണ് ടൌൺ പോലീസ് പിടികൂടിയത്. 2023-ൽ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ റോഡിൽ RMS ഓഫീസിന് മുൻവശം വച്ച് പ്രതിയെ 4.047 ഗ്രാം MDMA യുമായി ടൌൺ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം കോടതിയിൽ ഹാജരാവാതെ മുങ്ങിനടക്കുകയായിരുന്നു. പ്രതിയെ സംശയാസ്പദമായ രീതിയിൽ വടകര റെയിൽവെ സ്റ്റേഷനിൽ കണ്ട ആർ.പി.എഫ് തടഞ്ഞു വച്ച് ചോദ്യം ചെയ്തതിൽ കോഴിക്കോട് ടൌൺ പോലീസ് സ്റ്റേഷനിൽ പ്രതിയ്ക്കെതിരെ അറസ്റ്റ് വാറണ്ട് ഉണ്ടെന്ന് മനസ്സിലാക്കുകയും, ടൌൺ പോലീസിനെ വിവരമറിയിച്ചത് പ്രകാരം SCPO മാരായ നിധീഷ്, ലിജീഷ് പറമ്പിൽ എന്നിവർ പ്രതിയെ വടകരയിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Follow us on :

More in Related News