Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Feb 2025 11:35 IST
Share News :
തലയോലപ്പറമ്പ് : തലയോലപ്പറമ്പ് സെന്റ്ജോർജ് പള്ളിയിൽ മോഷണം.
കൈക്കാരന്മാരുടെ മുറിയുടെ താഴ്തകർത്ത് അകത്ത് കയറിയ മോഷ്ട്ടാക്കൾ മുറിക്കുള്ളിലെ അലമാരയുടെ ലോക്കർ കുത്തിത്തുറന്ന് ഇതിനുള്ളിലുണ്ടായിരുന്ന 2 ലക്ഷം രൂപയോളം അപഹരിച്ചു. മുറിക്കുള്ളിലെ മേശവലിപ്പും മറ്റും തുറന്ന് നിലത്ത് വാരിവലിച്ചിട്ട നിലയിലാണ്. തിങ്കളാഴ്ച പുലർച്ചെ 12.30 നും രണ്ടിനും ഇടയിലാണ് മോഷണം നടന്നതെന്ന് പള്ളിയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. പള്ളിയുടെ വലത് വശത്തെ കതകിൻ്റെ ഓടാമ്പൽ തകർത്ത് പള്ളിക്കുള്ളിൽ കയറിയ മോഷ്ട്ടാക്കൾ ദുർമ്മിസിയോ മരിയ, നിത്യസഹായ മാതാവ് എന്നിവിടങ്ങളിലെ നേർച്ചക്കുറ്റി, ജീവകാരുണ്യനിധിപ്പെട്ടിയുടെ താഴ്, പള്ളിക്ക് മുൻവശത്തുള്ള ഗിവർഗ്ഗീസ് പുണ്യാളൻ, ജംഗ്ഷനിലെ റോഡരികിലുള്ള നേർച്ചക്കുറ്റി എന്നിവിടങ്ങളിലും മോഷണശ്രമം നടത്തിയെങ്കിലും പണം നഷ്ട്ടപ്പെട്ടില്ല. ഇവിടങ്ങളിലെ താഴ്തകർത്തെങ്കിലും
അതിനുള്ളിലെ ലോക്ക് തുറക്കാൻ കഴിയാത്തതിനാൽ മോഷ്ട്ടാക്കൾ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. രാവിലെ ഇടവക വികാരി എത്തിയപ്പോഴാണ് കൈക്കാരന്മാരുടെ മുറിയുടെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടതും മോഷണവിവരം അറിയുന്നതും. പാരിഷ് ഹാളിൻ്റെയും മുറികളുടെയും വാടക ഇനത്തിൽ കിട്ടിയ രണ്ട് ലക്ഷത്തോളം രൂപയാണ് അപഹരിക്കപ്പെട്ടതെന്ന് കൈക്കാരന്മാരായ കുര്യാക്കോസ് മoത്തിക്കുന്നേൽ, ബേബി ജോസഫ് പുത്തൻ പറമ്പിൽ എന്നിവർ പറഞ്ഞു. തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി അന്വോഷണം ആരംഭിച്ചു.കോട്ടയത്ത് നിന്നും വിരളടയാള വിദഗ്ധരും മറ്റും എത്തി പരിശോധന നടത്തും.
Follow us on :
Tags:
More in Related News
Please select your location.