Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പത്തു വയസുകാരി യാമി ഗിന്നസ് റിക്കാർഡ് മറികടന്നു

07 Oct 2024 08:42 IST

PEERMADE NEWS

Share News :

കൊല്ലം.

മൂന്ന് ബോളുകൾ നിർത്താതെ അമ്മാനമാടിക്കൊണ്ടാണ്ഗണിതശാസ്ത്രത്തിലെ ഓയ്ലർ ( Euler) നമ്പർ എന്ന കോൺസ്റ്റൻ്റിൻ്റെ 560 നമ്പറുകൾ

ഓർത്തു പറഞ്ഞു കൊണ്ട് ഗിന്നസ് വേൾഡ് റിക്കോർഡ് മറികടന്നിരിക്കുകയാണ് യാമി അനിത് സൂര്യ എന്ന പത്തു വയസുകാരി .

കൗൺസിലറും പരിശീലകനുമായ അച്ഛൻ അനിത് സുര്യയും

ഓർമ്മശക്തിയിൽ ഗിന്നസ് ലോക റിക്കോർഡ് കരസ്ഥമാക്കിയ മെമ്മറി പരിശീലക കൂടിയായ അമ്മ ശാന്തി സത്യനുമാണ് യാമിയെ പരിശീലിപ്പിക്കുന്നത്. 


ഒക്ടോബർ 6 ഞായറാഴ്ച കടയ്ക്കൽ ടൗൺ എൽ.പി സ്കുളിൽ ഗിന്നസ്അതോറിറ്റി നിർദ്ദേശിച്ച ഔദ്യോഗിക പ്രതിനിധികളുടെയും അധ്യാപകരുടേയും മാധ്യമ പ്രവർത്തകരുടെയും മുന്നിൽ നടത്തിയ പ്രകടനത്തിലാണ് ടൗൺ എൽ.പി.എസിലെ പൂർവ്വ വിദ്യാർഥിനിയായ യാമി റിക്കോർഡ് മറിക്കുന്നത്. കടയ്ക്കൽ ഗവ : യു.പി എസി ലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് യാമി അനിത് സൂര്യ. യാനി , യാൻവി എന്നിവർ സഹോദരങ്ങളാണ്.

Follow us on :

More in Related News