Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാനിലെ ടെലികമ്മ്യൂണിക്കേഷൻ വരുമാനം 400 ദശലക്ഷത്തിലധികം റിയാലിലെത്തി

21 Sep 2024 17:33 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റിയുടെ (TRA) റിപ്പോർട്ട്‌ പ്രകാരം 2024 ആദ്യ പകുതിയോടെ ഒമാനിലെ ടെലികോം മേഖലയുടെ മൊബൈൽ, ഫിക്സഡ് സേവനങ്ങളിൽ നിന്നുള്ള വരുമാനം 409.26 ദശലക്ഷം ഒമാൻ റിയാലായി ഉയർന്നു.

മൊബൈൽ കമ്മ്യൂണിക്കേഷനുകൾ 249.42 ദശലക്ഷം റിയാലും ഫിക്സഡ് ലൈൻ സേവനങ്ങൾ 159.84 ദശലക്ഷം റിയാലും സംഭാവന ചെയ്തു. രാജ്യത്ത് 6.94 ദശലക്ഷം മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനുകൾ ഉഉണ്ട് അതിൽ 73% പ്രീപെയ്ഡ് ആണ് ബ്രോഡ്‌ബാൻഡ് സബ്‌സ്‌ക്രിപ്‌ഷനുകൾ 5.08 ദശലക്ഷത്തിലെത്തിയിട്ടുണ്ട്. ഫിക്‌സഡ്-ലൈൻ ടെലിഫോൺ സബ്‌സ്‌ക്രിപ്‌ഷനുകൾ 2% ഉയർന്ന് 441,000 ആയി, ഫിക്‌സഡ് ബ്രോഡ്‌ബാൻഡ് സബ്‌സ്‌ക്രിപ്‌ഷനുകൾ 7% ഉയർന്ന് 576,000 ആയിട്ടുണ്ട്. 5G ഇൻഫ്രാസ്ട്രക്ചറിലെ ശ്രദ്ധേയമായ വർദ്ധനയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, 5,431 സ്റ്റേഷനുകൾ ഇപ്പോൾ പ്രവർത്തനക്ഷമമാണ്, മുൻവർഷത്തേക്കാൾ 19% വർധനവാണ് ഇത്‌.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി  https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക  https://chat.whatsapp.com/B9L2Cp0r8se1VAMEI9nTFl

For: News & Advertisements +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News