Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോക്സോ കേസിൽ അധ്യാപകന് 15 വർഷം തടവും പിഴയും ശിക്ഷ

01 Feb 2024 18:02 IST

Leo T Abraham

Share News :

തൃശൂർ ∙ വിദ്യാർഥിയെ ഉപദ്രവിച്ച കേസിൽ അധ്യാപകന് പോക്സോ നിയമ പ്രകാരം 15 വർഷം തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ജില്ലയിലെ ഒരു സ്കൂളിൽ അധ്യാപകനായിരുന്ന  എളനാട് നീളംപള്ളിയാൽ ഗോപകുമാറിനെയാണ്(57) ഫാസ്റ്റ് ട്രാക്ക് സ്പെഷൽ ജഡ്ജ് ശിക്ഷിച്ചത്. 3 വകുപ്പുകളിൽ 5 വർഷം വീതമാണ് ശിക്ഷ. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും വിധിയിൽ പറയുന്നു. 

2020 ജനുവരി 23ന് ആണ് കേസിനാസ്പദമായ സംഭവം.  പിടിഎ യോഗത്തിന് രക്ഷിതാവ് എത്താത്തതിനെക്കുറിച്ച് ചോദിക്കാൻ ഏഴാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിയോട്  എൻസിസി മുറിയിലെത്താൻ പറഞ്ഞ ഗോപകുമാർ വിദ്യാർഥിയെ ഉപദ്രവിച്ചെന്നാണ് പരാതി.സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി.അജയകുമാറിന്റെ വാദങ്ങൾ പരിഗണിച്ചാണ് കോടതി പ്രതിയെ ശിക്ഷിച്ചത്. 

Follow us on :

Tags:

More in Related News