Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jul 2025 21:18 IST
Share News :
മുക്കം: മണാശ്ശേരി കെ.എം.സി ടി മെഡിക്കൽ കോ ളേജ് ആശുപത്രിയിൽ പ്ലാസ്റ്റിക്ക് സർജറി വിഭാഗം മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന് ആസ്പത്രി അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ദീർഘകാലമായി പണമില്ലാത്തതിൻ്റെ പേരിൽ പ്ലാസ്റ്റിക് സർജറികൾ മാറ്റിവെച്ച രോഗികൾക്ക് ഹോസ്പിറ്റലിന്റെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തിക്കൊണ്ട് പ്ലാസ്റ്റിക് സർജറി ചെയ്തു കൊടുക്കും.അർഹതപ്പെട്ട രോഗികൾക്ക് 'തികച്ചും സൗജന്യമായി പ്ലാസ്റ്റിക് സർജറികൾ ചെയ്യുന്നത്.. തുടക്കത്തിൽ ഇരുപത് പേർക്കാണ് ശസ്ത്രക്രിയ നൽകുന്നത്. ജൂലൈ 14, 15,16 തിയതികളിൽ രാവിലെ 9 മണി മുതൽ 1.30 വരെ ക്യാമ്പിൽ പരിശോധന നടക്കുന്നത്. .ബുക്കിങ് നമ്പർ: 8301963448 ആണ്
ഡോ: ഹാരിസ് കെ ആർ, ഡോ. റെനീഷ് കുഞ്ഞു മൊയ്തീൻ ,ഡോ. ശലീന എ സ് നായർ, എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും. ആശുപത്രിയിൽ കൈ ശസ്ത്രക്രിയ. മൈക്രോ സർജറി, ഡയബറ്റിക്ക് ഫൂട്ട് ശസ്ത്രക്രിയ, വിവിധ തരത്തിലുള്ള കോ
സ്മെറ്റിക്ക് ശസ്ത്രകിയകളുടെ സംവിധാനങ്ങളുമായി വിപുല പ്പെടുത്താനും ലക്ഷ്യമിടുന്നുണ്ടന്നും അവർ പറഞ്ഞു. 24 മണിക്കൂറും പ്ലാസ്റ്റിക്ക് സർജറിയുടെ സേ വനം ലഭ്യമാകും. പ്ലാസ്റ്റിക്ക് സർജറിയുടെ അവബോധമില്ലായ്മ സർവ്വിസ്സ് കിട്ടാത്തതിനെ തുടർന്ന് വൈകല്യവുമായി മുന്നോട്ട് നീങ്ങുന്ന സാഹചര്യം പ്ലാസ്റ്റിക്ക് സർജറിയിലൂടെ മാറ്റാനാവും. മാർക്കറ്റിങ്ങ് മാനേജർ നവീൻ കുര്യൻ,ഓപ്പറേഷൻ മാനേജർ ആകാശ് കുര്യാക്കോസ്, അമൽ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Follow us on :
Tags:
Please select your location.