Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തളിര് സ്‌കോളർഷിപ്പ് 2025 രജിസ്ട്രേഷൻ ആരംഭിച്ചു

11 Jul 2025 21:03 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: സാംസ്‌കാരികവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന തളിര് സ്‌കോളർഷിപ്പ് 2025 പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. https://scholarship.ksicl.kerala.gov.in എന്ന ലിങ്കു വഴി രജിസ്റ്റർ ചെയ്യാം. മലയാളത്തിലും ഇംഗ്ലീഷിലും ചോദ്യങ്ങൾ ഉണ്ടാവും.

മലയാളത്തിലോ ഇംഗ്ലീഷിലോ ഉത്തരങ്ങൾ എഴുതാം.

അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്ക് രജിസ്റ്റർ ചെയ്യാം.

250 രൂപ അടച്ച് രജിസ്റ്റർ ചെയ്യുന്ന എല്ലാ കുട്ടികൾക്കും 2026 ജനുവരി മുതൽ ഡിസംബർവരെയുള്ള തളിര് മാസിക തപാലിൽ ലഭിക്കും.

ജൂനിയർ (5, 6, 7 ക്ലാസുകൾ), സീനിയർ (8, 9, 10 ക്ലാസുകൾ) എന്നീ വിഭാഗങ്ങളിൽ പ്രത്യേകമാണ് പരീക്ഷ നടക്കുക.ചരിത്രം, ഭാഷ, സാഹിത്യം, പൊതുവിജ്ഞാനം, ആനുകാലികം തുടങ്ങിയ മേഖലകളിൽനിന്നാവും ചോദ്യങ്ങൾ.

ജില്ലാതല പരീക്ഷ 2025 നവംബർ മാസത്തിൽ ഓൺലൈനായി നടത്തും.

സംസ്ഥാനതല പരീക്ഷ 2025 ഡിസംബർ മാസത്തിൽ എഴുത്തുപരീക്ഷയായി നടത്തും.

ഒരു ജില്ലയിൽ നൂറ് കുട്ടികൾക്ക് ആയിരം രൂപ വീതം ജില്ലാതല സ്‌കോളർഷിപ്പ് നൽകും.

സംസ്ഥാനത്തൊട്ടാകെ 14 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ് കുട്ടികൾക്കു ലഭിക്കും. സംസ്ഥാനതല വിജയികൾക്ക് 10000, 5000, 3000 രൂപ വീതവും സ്‌കോളർഷിപ്പ് ലഭിക്കും. നൂറു കുട്ടികളിൽ കൂടുതൽ സ്‌കോളർഷിപ്പ് പദ്ധതിയിൽ അംഗമാകുന്ന സ്‌കൂളുകൾക്ക് ആയിരം രൂപയുടെ പുസ്തകങ്ങൾ സ്‌കൂൾ ലൈബ്രറിയിലേക്കു ലഭിക്കും.

2025 ആഗസ്റ്റ് 15 ന് രജിസ്ട്രേഷൻ അവസാനിക്കും.

വിശദവിവരത്തിന് : മൊബൈൽ: 8547971483. ഇ-മെയിൽ: scholarship@ksicl.org












Follow us on :

More in Related News