Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അപവാദ പ്രചരണം അവസാനിപ്പിക്കണം -സി.പി.എം.

11 Jul 2025 21:38 IST

UNNICHEKKU .M

Share News :



മുക്കം: ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട് സിപിഎം നും നേതാക്കള്‍ക്കുമെതിരായി നടക്കുന്ന അപവാദ പ്രചരണങ്ങള്‍ക്കെതിരെ മുക്കത്ത് സി.പി.എം നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.തുടര്‍ന്ന് നടന്ന യോഗം ജില്ല കമ്മിറ്റിയംഗവും ഏരിയ സെക്രട്ടറിയുമായ വി.കെ.വിനോദ് ഉദ്ഘാടനം ചെയ്തു.ദേശീയ പണിമുടക്കില്‍ മുക്കത്തെ മുഴുവന്‍ സ്ഥാപനങ്ങളും സഹകരിക്കുന്ന നിലയാണുണ്ടായത്.എന്നാല്‍ ഒരു കട മാത്രം തുറന്ന് പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ പലപ്രാവശ്യം പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിച്ചിട്ടും സഹകരിക്കാതിരുന്നപ്പോഴാണ് മറ്റ് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ട്രേഡ് യൂണിയന്‍ നേതാക്കള്‍ ഇടപെട്ടത്.എന്നാല്‍ ഇത് വളച്ചൊടിച്ച് സമൂഹത്തില്‍ സിപി എമ്മിനും നേതാക്കള്‍ക്കുമെതിരായി അപവാദം പ്രചരണം നടത്തുന്ന സമീപനമാണ് ചില തത്പര കക്ഷികള്‍ സ്വീകരിച്ചത്.ഈ അപവാദ പ്രചരണത്തിനെതിരെ സിപി.എം ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഏരിയ കമ്മിറ്റിയംഗം ജോണി ഇടശ്ശേരി അദ്ധ്യക്ഷത വഹിച്ചു.ഏരിയ കമ്മിറ്റിയംഗങ്ങളായ കെ.ടി.ബിനു,ദിപു പ്രേംനാഥ്,നാസര്‍ കൊളായി,കെ.ടി.ശ്രീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനത്തില്‍ അണി നിരന്നു.

Follow us on :

More in Related News