Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കലാവസ്ഥ അസ്ഥിരത: അധികൃതരുടെ മുന്നറിയിപ്പുകൾ അനുസരിക്കുകയും ജാഗ്രത പാലിക്കുകയും വേണം

15 Apr 2024 22:30 IST

- MOHAMED YASEEN

Share News :

മസ്കറ്റ്: കലാവസ്ഥ അസ്ഥിരത മൂലമുള്ള മരണങ്ങളും നാശനഷ്ടങ്ങളും രാജ്യത്ത് കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ അധികൃതരുടെ മുന്നറിയിപ്പുകൾ അനുസരിക്കുകയും ജാഗ്രത പാലിക്കുകയും വേണം.


ന്യുന മർദത്തെ തുടർന്ന് ഒമാനിൽ ഇന്നലെ പെയ്ത കനത്ത മഴയിലും വെള്ള പൊക്കത്തിലും മരണപെട്ട ഒമാനിലെ ബിദിയ സനയായിൽ മെക്കാനിക്കായി ജോലി ചെയ്യുന്ന പത്തനംതിട്ട അടൂർ കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മരണമാണ് ബിദിയയിലെ പ്രവാസികളിൽ നോവായത്.


ആർത്തലച്ചു വന്ന വെള്ളത്തിന്റെ കുത്തൊഴുക്കിൽ ജോലി ചെയ്യുന്ന വർക്ക് ഷോപ്പിന്റെ മതിൽ ഇടിഞ്ഞു വീണാണ് സുനിൽ കുമാറിന് ജീവൻ നഷ്ടമായത് കൂടെ ജോലി ചെയ്യുന്ന ആലപ്പുഴ പുന്നപ്ര പുത്തൻ പുരക്കൽ അശ്വിൻ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. സുനിൽ കുമാറിന്റെ കൂടെ മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു അശ്വിൻ. 


ഇവരുടെ രണ്ടുപേരുടെയും പാസ്പോർട്ടും അനുബന്ധ രേഖകളും സമ്പാദ്യവും വെള്ളത്തിൽ ഒലിച്ചുപോയി, 

സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിൽ എത്തിക്കാനും അശ്വിന്റെ തുടർ ചികിത്സയ്ക്കും പാസ്പോർട്ട് ലഭ്യമാക്കുന്നതിനുമായുള്ള നടപടികൾ എംബസിയിൽ നടന്നു വരുന്നതായി കെ. എം. സി. സി - ഇൻകാസ് ഒമാൻ പ്രവർത്തകർ പറഞ്ഞു.


കഴിഞ്ഞ ന്യുന മർദ മഴയിലും വെള്ളപ്പൊക്കത്തിലും ആലപ്പുഴ അരൂക്കുറ്റി സ്വദേശി അബ്ദുൽ വാഹിദ് റഹ്മാനി മരണപെട്ടിരുന്നു. വാഹിദ് സഞ്ചരിച്ചിരുന്ന വാഹനം ഒഴുക്കിൽ പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന സ്വദേശി രക്ഷപെട്ടിരുന്നു.


⭕⭕⭕⭕⭕⭕⭕⭕⭕

ഒമാൻ വാർത്തകൾക്കായി 

https://enlightmedia.in/news/category/gulf


ഒമാൻ വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ  

https://chat.whatsapp.com/B9L2Cp0r8se1VAMEI9nTFl

⭕⭕⭕⭕⭕⭕⭕⭕⭕

ഒമാനിൽ നിന്നുമുള്ള വാർത്തകളും പരസ്യങ്ങളും പ്രസിദ്ധീകരിക്കുന്നതിന്ന്

+919847210987 

എന്ന വാട്സ്ആപ്പിലൂടെ ബന്ധപ്പെടുക

Follow us on :

More in Related News