Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jun 2024 20:26 IST
Share News :
മസ്‌കറ്റ്: സംഗീത നാട്യ കലാ കേന്ദ്രമായ കലാഞ്ജലി ഡാൻസ് ആൻഡ് മ്യൂസിക് അൽ മൊബേലയിൽ പ്രവർത്തനം ആരംഭിച്ചു. പ്രശസ്ത സിനിമാതാരവും നർത്തകിയുമായ രചന നാരായണൻ കുട്ടി ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിർവഹിച്ചു.
ശശി തൃക്കരിപ്പൂർ, കേരളവിങ് ബോർഡ് മെമ്പർ ശ്രീ വിൽസൺ ജോർജ്, സന്തോഷ് എന്നിവരും ചടങ്ങിൽ സന്നിദ്ധരായിരുന്നു.ഗായിക ദീപ്തി രാജേഷ് ചടങ്ങിന് പ്രാർത്ഥന ഗാനം ആലപിച്ചു. കൂടാതെ ശ്രീ പെരുമ്പാവൂർ ജി രവീന്ദ്രനാഥ് സംഗീതം നൽകി രവിശങ്കറും സരിതാ രാജീവും ചേർന്ന് പാടിയ കലാഞ്ജലി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡാൻസ് ആൻഡ് മ്യൂസിക് നു വേണ്ടിയുള്ള ടൈറ്റിൽ സോങ് ചടങ്ങിൽ പ്രകാശനം ചെയ്തു .
ഒമാനിൽ വർഷങ്ങളായി അറിയപ്പെടുന്ന ഡാൻസറും കൊറിയോ ഗ്രാഫറുമായ ഉണ്ണികൃഷ്ണൻ മാസ്റ്ററിന്റെ നേതൃത്വത്തിൽ ആണ് കുട്ടികൾക്ക് അറിവുകൾ പകർന്നുകൊടുക്കുന്നത്. കലാപരമായ കാര്യങ്ങളെ പരിപോഷിപ്പിക്കാനും നല്ല രീതിയിൽ കുട്ടികളെ കലാരംഗത്തേക്കു കൊണ്ട് വരാനുമുള്ള ഉദ്ദേശ ലക്ഷ്യങ്ങളാണ് കലാഞ്ജലി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡാൻസ് ആൻഡ് മ്യൂസിക് എന്ന സ്ഥാപനം കൊണ്ട് അർത്ഥമാക്കുന്നത്.
പതിനാറ് വർഷത്തെ പ്രവർത്തി പരിചയമുള്ള കലാഞ്ജലി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡാൻസ് ആൻഡ് മ്യൂസിക് എല്ലാ വർഷവും വളരെ നല്ല രീതിയിൽ വിദ്യ അഭ്യസിപ്പിച്ചു നിരവധി കുട്ടികളെ അരങ്ങേറ്റം ചെയ്യിപ്പിച്ചും നിരവധി മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചും ഒട്ടനവധി സമ്മാനങ്ങൾ നേടികൊത്തിട്ടുണ്ടെന്ന് ഡയറക്ടർ ശ്രീ. ഉണ്ണികൃഷ്ണൻ മാസ്റ്റർ വേദിയിൽ പങ്ക് വയ്ക്കുകയുണ്ടായി. വിദ്യാലയത്തിലെ കുട്ടികളുടെ ഡാൻസും കുട്ടികളോടൊപ്പം പ്രശസ്ത നർത്തകി രചനനാരായണൻ കുട്ടി അവതരിപ്പിച്ച നൃത്തവും പ്രേക്ഷകർക്ക് സന്തോഷവും ഉത്ഘാടന ചടങ്ങുകൾക്ക് മാറ്റും കൂട്ടി.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 / +974 55374122
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.