Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശ്രീകൃഷ്ണജയന്തി സ്വാഗത സംഘ രൂപീകരണം

08 Aug 2024 15:43 IST

WILSON MECHERY

Share News :

ചാലക്കുടി:


ബാലഗോകുലം ചാലക്കുടി നഗരത്തിൽ നടത്തുന്ന ശ്രീകൃഷ്ണജയന്തി ആഘോഷത്തിനായുള്ള സ്വാഗതസംഘ രൂപീകരണ യോഗം മരത്തോമ്പിള്ളി ക്ഷേത്രം എൻ എസ്സ് എസ്സ് ഹാളിൽ നടന്നു. യോഗത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘം ചാലക്കുടി ഖണ്ട് സംഘചാലക് മാന്യ. ജി പദ്മനാഭ സ്വാമി അധ്യക്ഷനായിരുന്നു. ബാലഗോകുലം ചാലക്കുടി താലൂക്ക് അധ്യക്ഷ ജാനകി പദ്മനാഭൻ ഉൽഘാടനം നിർവഹിച്ചു. ബാലഗോകുലം ഉത്തരപ്രാന്തം സഹകര്യദർശി യു. പ്രഭാകരൻ സന്ദേശം നൽകി. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് HOD സംസ്‌കൃത വിഭാഗം റിട്ട. പ്രൊഫ. Dr. K B വാസുദേവൻ നമ്പൂതിരി അധ്യക്ഷനായും, ടി. ജയകൃഷ്ണൻ കൺവീനർ, ശ്രീജിത്ത്‌ പി. എസ് ആഘോഷപ്രമുഖ് എന്നിവരടങ്ങുന്ന 151 അംഗ സ്വാഗതസംഘം രൂപീകരിച്ചു. കാര്യദർശി പ്രമോദ് സി. ആർ സ്വാഗതവും, ആർ എസ് എസ് ചാലക്കുടി മണ്ഡൽ കാര്യവാഹ് പ്രദീഷ് എം ആർ നന്ദിയും രേഖപ്പെടുത്തി.

Follow us on :

More in Related News