Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Apr 2024 23:56 IST
Share News :
മസ്കറ്റ്: ‘ഗൾഫ് മാധ്യമം’ സംഘടിപ്പിക്കുന്ന ‘സോക്കർ കാർണിവൽ ഏപ്രിൽ 25, 26 തീയതികളിൽ ബൗഷർ ക്ലബ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് അൽഖുവൈർ ഫുഡ്ലാൻറ് റസ്റ്ററന്‍റിൽ നടന്ന വാർത്തസമേള്ളനത്തിൽ സംഘാടകർ അറിയിച്ചു.
ഫുട്ബാൾ മത്സരങ്ങളും വിനോദ പരിപാടികളും സംയോജിപ്പിച്ചുള്ള ‘സോക്കർ കാർണിവലി’ൽ മസ്കറ്റിലെ പ്രമുഖരായ 16 ടീമുകളാണ് അങ്കം കുറിക്കുന്നത്. തലസ്ഥാന നഗരി ഇന്നേവരെ കണ്ടിട്ടില്ലാത്ത സെവൻസ് ഫുട്ബാൾ ടൂർണമെന്‍റിന്‍റെ ആഘോഷ രാവുകൾക്കാണ് വിസിൽ മുഴങ്ങുന്നതെന്ന് സംഘാടകർ അറിയിച്ചു.
ആദ്യദിനം രാത്രി പത്ത് മണിക്കാണ് മത്സരങ്ങൾ തുടങ്ങുക. ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളാണ് ഈ ദിവസം നടക്കുക. ക്വാർട്ടർ മുതൽ ഫൈനൽവരെയുള്ള മത്സരം 26ന് വൈകീട്ട് നാലുമുതൽ തുടങ്ങും. വിജയികൾക്ക് 600 റിയാലും വിന്നേഴ്സ് ട്രോഫിയും രണ്ടാം സ്ഥാനത്തെത്തുന്നവർക്ക് 300 റിയാലും റണ്ണേഴ്സ് ട്രോഫിയും നൽകും. കൂടാതെ മികച്ച കളിക്കാർക്കും മറ്റും പ്രോത്സാഹന സമ്മാനങ്ങളും നൽകും.
കേരള മസ്കറ്റ് ഫുട്ബാൾ അസോസിയേഷനുമായി (കെ. എം.എഫ്.എ) സഹകരിച്ചാണ് ഫുട്ബാൾ കാർണിവൽ നടത്തുന്നത്. പ്രവേശനം സൗജന്യമാണ്. ഈ രണ്ട് ദിനങ്ങളിലും കുട്ടികൾക്കും കുടുംബത്തിനും ആസ്വദിക്കാവുന്ന വിവിധങ്ങളായ വിനോദ പരിപാടികളും മത്സരങ്ങളും ഉണ്ടാകും. ഇതിൽ വിജയികളാകുന്നവർക്ക് കൈ നിറയെ സമ്മാനങ്ങളും നേടാനാകും.
രൂചിയുടെ മേളപ്പെരുക്കം തീർത്ത് ഫുഡ് കോർണറുകൾ, കുട്ടികൾക്കും സ്ത്രീകൾക്കുമായുള്ള വിവിധ ഗെയിമുകൾ, ക്വിസ് മത്സരങ്ങൾ, ഫേസ് പെയിന്‍റിങ്, കസേരക്കളി, മറ്റ് മത്സരങ്ങളും നടക്കും.
‘സോക്കർ കാർണിവൽ’ലിൽ ആവേശം തീർക്കാൻ മുൻ ഇന്ത്യൻ താരം അനസ് എടത്തൊടികയും കുടുംബ പ്രേക്ഷകരുടെ പ്രിയതാരവുമായ രാജ് കലേഷും എത്തും. മുഖ്യാതിഥിയായാണ് അനസ് സംബന്ധിക്കുക. മത്സരത്തിന്റെ തത്സമയ വിവരണത്തിന് മലപുറത്തുനിന്നുള്ള റാഷിദ് കോട്ടക്കലും എത്തും. സോക്കർ കാർണിവലിന്‍റെ ലോഗോ പ്രകാശനവും ടീം നറുക്കെടുപ്പും നടന്നു. സോക്കർ കാർണിവൽ സംഘാടക സമിതി, സ്പോൺമാർ എന്നിവർ ചേർന്നാണ് ലോഗോ പ്രകാശനം ചെയ്തത്. ടീം നുറക്കെടുപ്പിന് സോക്കർ കാർണിവൽ കമ്മിറ്റി കൺവീനർ അർഷാദ് പെരിങ്ങാല, കമ്മിറ്റി അംഗം മുഹമ്മദ് റഫീഖ് എന്നിവർ നേതൃത്വം നൽകി
Follow us on :
Tags:
More in Related News
Please select your location.