Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്നേഹ പാഠം പദ്ധതി: പഠനോപകരണങ്ങൾ വിതരണം ചെയ്തു

20 Jun 2024 15:25 IST

- MOHAMED YASEEN

Share News :

മസ്കറ്റ്: സ്നേഹ പാഠം പദ്ധതിയുടെ ഭാഗമായി പ്രചോദന മലയാളി സമാജം മസ്കറ്റ് നാട്ടിലെ കുട്ടികൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്തു.  

ആദ്യഘട്ടം എന്ന നിലയിൽ കാസർഗോട്, തിരുവനന്തപുരം, കോട്ടയം ജില്ലകളിലുള്ള വിദ്യാർത്ഥികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. 

ബ്ലഡ്‌ ഡൊണേഷൻ കേരളയുമായി സംയുക്തമായി ചേർന്നാണ് ഈ ബൃഹദ് പദ്ധതി നടപ്പിലാക്കിയത്. വരും വർഷങ്ങളിൽ ഈ പദ്ധതി കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറുടെ ആത്മഹത്യ: പ്രതിയെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

രക്ഷാധികാരി സദാനന്ദൻ എടപ്പാൾ, പ്രസിഡന്റ് അപർണ്ണ വിജയൻ, സെക്രട്ടറി നിഷ പ്രഭാകരൻ, ഉദ്ദേശകസമിതി അംഗങ്ങളായ വിജയ കൃഷ്ണ അജികുമാർ മറ്റു ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ ഈ ബൃഹദ് പദ്ധതിക്ക് നേതൃത്വം നൽകി.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News