Tue Dec 12, 2023 10:56 PM 1ST

Location  

Sign In

5000 വാട്സിനുമുകളിൽ കണക്റ്റഡ് ലോഡുള്ള സിംഗിൾ ഫേസ് ഉപഭോക്താക്കൾ ത്രീ ഫേസിലേക്ക് മാറണം. വൈദ്യുതി വകുപ്പ്

07 May 2026 09:16 IST

R mohandas

Share News :


ചാത്തന്നൂർ: കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014 ലെ വകുപ്പ് 8 പ്രകാരം 5000 വാട്സിനുമുകളിൽ കണക്റ്റഡ് ലോഡുള്ള സിംഗിൾ ഫേസ് ഉപഭോക്താക്കൾ ത്രീ ഫേസിലേക്ക് മാറേണ്ടതുണ്ടന്ന് വൈദ്യുതി വകുപ്പ് അറിയിക്കുന്നു.

ഒരു ഫേസിലെ വൈദ്യുതി തടസ്സപ്പെട്ടാലും മറ്റു രണ്ട് ഫേസുകളിലൂടെ വൈദ്യുതി ലഭ്യമാകുമെന്നതിനാൽ ത്രീ ഫേസിലേക്ക് മാറുന്നത് വൈദ്യുതി തടസ്സപ്പെടാനുള്ള സാധ്യത കുറയ്ക്കും. ആകെ വൈദ്യുത ലോഡ് മൂന്ന് ഫേസിലായി വീതിക്കപ്പെടുന്നതുകൊണ്ടുതന്നെ വയറിംഗിൻ്റെ സുരക്ഷയ്ക്കും ഉപകരണങ്ങളുടെ ദീർഘായുസ്സിനും ഇത് ഗുണകരമാണ്.

1912 എന്ന 24/7 ടോൾഫ്രീ കസ്റ്റമർ കെയർ നമ്പരിൽ വിളിച്ചോ 9496001912 എന്ന നമ്പരിൽ വാട്സാപ് സന്ദേശമയച്ചോ സെക്ഷൻ ഓഫീസുമായി ബന്ധപ്പെട്ടോ ഫേസ് മാറ്റത്തിനായി ആവശ്യപ്പെടാവുന്നതാണ്.


Follow us on :

More in Related News