Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇരട്ടകൊലപാതകം?; കോട്ടയത്ത് ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയ്ക്കും ഭാര്യയ്ക്കും ഗുരുതരമായ മുറിവ്

22 Apr 2025 11:03 IST

CN Remya

Share News :

കോട്ടയം: കോട്ടയം തിരുവാതുക്കലിൽ വീടിനുള്ളിൽ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയെയും ഭാര്യയെയും മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് സംശയം. ഇരുവരുടെയും തലയ്ക്ക് ആയുധം ഉപയോ​ഗിച്ച് അടിച്ച നിലയിലാണ് മൃതദേഹം. 

വിജയകുമാറിന്റെ മൃതദേഹം ഹാളിലും ഭാര്യയുടെ മൃതദേഹം ഒരു മുറിയിലുമാണ് കണ്ടെത്തിയിട്ടുള്ളത്. തലയ്ക്ക് ഗുരുതരമായി മുറിവേറ്റ നിലയിലാണ്. സമീപത്തുനിന്നും കോടാലി കണ്ടെത്തിയിട്ടുണ്ട്. 

കൊലപ്പെട്ട സംഭവത്തിൽ പ്രതി ഉടൻ പിടിയിലായേക്കും. കുടുംബവുമായി വ്യക്തി വൈരാഗ്യമുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. വീട്ടിൽ നേരത്തെ ജോലിക്ക് നിന്നവരെയും ചോദ്യം ചെയ്യുന്നുണ്ട്. ഇതിനിടെ അസം സ്വദേശി യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. ഇയ്യാൾ ഒരു വർഷം മുൻപേ ഇവിടെ സെക്യുരിറ്റിയായി ജോലി ചെയ്തിരുന്നു. ജയിലിലായിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസമായാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്.വീടിൻ്റെ പിൻവാതിൽ തകർത്താണ് പ്രതി അകത്തു പ്രവേശിച്ചത്. കതക് തകർക്കാൻ ഉപയോഗിച്ച അമ്മിക്കല്ല് വീടിൻറെ മുറ്റത്തുനിന്നും കണ്ടെത്തി.

പ്രതി ഇരുവരെയും ക്രൂരമായി ആക്രമിച്ചു.

വീട്ടിലെ നിലവിലുള്ള സെക്യൂരിറ്റി ജീവനക്കാരൻ കൊലപാതക വിവരം അറിഞ്ഞിരുന്നില്ല.

തിരുവാതുക്കൽ സ്വദേശിയായ വീട്ടുജോലിക്കാരി രാവിലെ എത്തി വീട് തുറന്നപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്.ഇവർ ഉടൻതന്നെ അയൽവാസിയെ വിവരമറിയിച്ചു.അദ്ദേഹം എത്തിയാണ് പോലീസിന് വിവരം അറിയിക്കുന്നത്.

സ്ഥലത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥർ അടക്കം എത്തിയിട്ടുണ്ട്. ഫോറന്‍സിക് സംഘമെത്തി പരിശോധിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ കഴിയൂ എന്ന് പൊലീസ് അറിയിച്ചു. ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.

Follow us on :

More in Related News