Tue Dec 12, 2023 10:56 PM 1ST

Location  

Sign In

"സീനിയർ സിറ്റിസൻ വിത്ത് കിഡ്സ് " ഫാഷൻ ഷോ 27 ന്

18 Apr 2024 13:56 IST

Enlight Media

Share News :

കോഴിക്കോട് ▪️ തിരഞ്ഞെടുപ്പിൽ വോട്ട് പാട്ടിന്റെ തിരക്കൊഴിഞ്ഞാൽ നഗരം കാത്തുനിൽക്കുന്ന വേറിട്ട ആഘോഷത്തിന് ചരിത്ര നഗരം ഒരുങ്ങുന്നു. യുനസ്കോ സാഹിത്യ നഗരമായി പ്രഖ്യാപിച്ച കോഴിക്കോട്ട് സംസ്ഥാനത്തെ ആദ്യ "സീനിയർ സിറ്റിസൻ വിത്ത് കിഡ്സ് " ഫാഷൻ ഷോയ്ക്കു വേദിയാകും. ഒപ്പം ഭിന്നശേഷി കുട്ടികളുടെ സ്നേഹം തുളുമ്പുന്ന കിഡ് ഫാഷൻഷോയും നടക്കും. ന്യൂ ജനറേഷനും ഓൾഡ് ജനറേഷനും സംയുക്തമായി ഫാഷൻ ഷോ സംസ്ഥാനത്ത് ആദ്യ സംരംഭമാണ്.


27 ന് ശനിയാഴ്ച മാവൂർ റോഡ് ബ്ലൂ ഡയമണ്ട് മാളിൽ രണ്ടരയോടെ ആരംഭിക്കുന്ന 'അഡോൺ ഗ്ലാമർ ഗലേറിയ 'സീസൻ 1 ൽ പ്രമുഖ നടന്മാർ, ഗായകർ, ഡാൻസേഴ്സ്, മോഡൽസ് പങ്കെടുക്കും. വൈകിട്ട് 6 ന് നടക്കുന്ന മുതിർന്നവരുടെയും കുട്ടികളുടെയും സംയുക്ത ഫാഷൻ റാമ്പ് ഷോയിൽ നടൻ നാദിർഷാ, ബോബി ചെമ്മണൂർ എന്നിവർ പങ്കെടുക്കും. രാത്രി പത്തു വരെ ബ്രൈഡൽ ഷോ, പ്രമുഖ ഡിസൈനർ ഷോ, കേരളത്തിലെ മോഡലിങ്ങ് രംഗത്തുള്ള കമ്പനികളുടെ പ്രദർശനവും ഉണ്ടാകും.


സാഹിത്യ നഗരത്തിന് നിറച്ചാർത്തുമായി അഡോൺ ഇവന്റ്സ് നടത്തുന്ന ഷോ പ്രവേശനം സൗജന്യമാണെന്നു അഡോൺ ഡയറക്ടറും പ്രമുഖ ഫാഷൻ കൺസൽറ്റന്റുമായ ഷമ്ന ഷെമ്മിയും മോഡലും ഇവന്റ്സ് ഡയറക്ടറുമായ പൂജയും അറിയിച്ചു.

Follow us on :

More in Related News